Vivek Agnihotri : ഭോപ്പാലുകാരെ സ്വവർഗാനുരാഗികളായി കാണുന്നുവെന്ന് വിവേക് അഗ്നിഹോത്രി; വിവാദം

By Web Team  |  First Published Mar 26, 2022, 7:06 AM IST

ഒരു അഭിമുഖത്തില്‍ കശ്മീർ ഫയൽസ് ഡയറക്ടർ നടത്തിയ അഭിപ്രായത്തിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. 


ദില്ലി: കശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ (Vivek Agnihotri) ഭോപ്പാല്‍ (Bhopal) സ്വദേശികളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു. നവാബി മോഹങ്ങൾ' കൊണ്ടാണ് ആളുകൾ പലപ്പോഴും 'ഭോപ്പാലികളെ' സ്വവർഗാനുരാഗികളായി കണക്കാക്കുന്നതെന്ന വിവാദ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് (Digvijaya Singh) രംഗത്ത് എത്തി. 

ഒരു അഭിമുഖത്തില്‍ കശ്മീർ ഫയൽസ് (Kashmir Files) ഡയറക്ടർ നടത്തിയ അഭിപ്രായത്തിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. "ഞാൻ ഭോപ്പാലില്‍ നിന്നാണ്, പക്ഷേ ഞാൻ എന്നെ ഒരു ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നില്ല, കാരണം അത് ഒരു പ്രത്യേക അർത്ഥം വഹിക്കുന്നു. ആരെങ്കിലും സ്വയം ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നുവെങ്കിൽ, അത് പൊതുവെ അർത്ഥമാക്കുന്നത് ആ വ്യക്തി ഒരു സ്വവർഗാനുരാഗിയാണ്.. നവാബി ഫാന്റസികൾ ഉള്ള ഒരാൾ എന്നാണ് -സംവിധായകന്‍ വിവേക് അഗ്നിഹോത്രി വീഡിയോയില്‍ പറയുന്നു. 

Latest Videos

undefined

ദിഗ്വിജയ് സിംഗ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, "വിവേക് ​അഗ്നി്ഹോത്രി ജി, ഇത് നിങ്ങളുടെ അനുഭവമാകാം, ഭോപ്പാൽ പൗരന്മാരുടെതല്ല. 77 മുതൽ ഞാൻ ഭോപ്പാലിലും ജനങ്ങൾക്കൊപ്പവും ഉണ്ട്, പക്ഷേ എനിക്ക് ഒരിക്കലും ഈ അനുഭവം ഉണ്ടായിട്ടില്ല. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങള്‍ക്ക് ആ അനുഭവം ഉണ്ടെന്ന് തോന്നുന്നു. കാരണം അത് നിങ്ങള്‍ ആരുമായി അടുപ്പം വയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും'.

അതേ സമയം ഭോപ്പാല്‍ സന്ദര്‍ശിക്കുന്ന വിവേക് അഗ്നിഹോത്രി വെള്ളിയാഴ്ച രാവിലെ അഗ്നിഹോത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം ഭോപ്പാലില്‍ തൈ നട്ടു, എന്നാൽ ഭോപ്പാലികളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി, താൻ ഇൻഡോറിൽ നിന്നുള്ളയാളാണെന്നും വിവേക് ​അഗ്നിഹോത്രിയോട് അത് ചോദിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോൺഗ്രസ് വക്താവ് കെകെ മിശ്ര വിഷയത്തിൽ വിവേക് അഗ്നിഹോത്രിയെ കടന്നാക്രമിച്ചു. രാഘവ് ജി ഭായി, ആർഎസ്എസ് പ്രചാരക് പ്രദീപ് ജോഷി എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുറത്തുവന്നതിന് ശേഷം അഗ്നിഹോത്രി പറഞ്ഞതാണോ, അഗ്‌നിഹോത്രി അതാണ് പറയുന്നതെങ്കിൽ ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല.

എന്നാൽ ഭോപ്പാലിനെ മുഴുവൻ വിളിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ചോദിച്ചു. സ്വവർഗാനുരാഗികളുടെ നഗരമാണോ ഭോപ്പാല്‍? അഗ്നിഹോത്രിക്കെതിരായ ബിജെപി സര്‍ക്കാര്‍ നടപടി എന്താണ് ? എന്നും ട്വിറ്ററില്‍ കോൺഗ്രസ് വക്താവ് കെകെ മിശ്ര ചോദിച്ചു.

അഗ്നിഹോത്രി ഭോപ്പാലികളെക്കുറിച്ച് പറഞ്ഞതിൽ അതൃപ്തി പ്രകടിപ്പിക്കാൻ ഭോപ്പാലില്‍ നിന്നുള്ള നിരവധി പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

click me!