ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് നടി കങ്കണ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കോലിയുടെ മകളെ ഡേറ്റിംഗിന് ക്ഷണിച്ച ഫോട്ടോ പങ്കുവച്ച ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണ ഫോട്ടോയില്‍ ഉള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ രംഗത്ത് എത്തിയത്.
മുംബൈ: വിരാട് കോലി അനുഷ്‌ക ശർമ്മയുടെയും മകൾ വാമികയെ തന്‍റെ കൂടെ ഡേറ്റിന് വിടുമോ എന്ന ബോര്‍ഡുമായി ഒരു കൊച്ചുപയ്യന്‍ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് ഇത്തരത്തില്‍ ഒരു പ്ലാകാര്‍ഡും പിടിച്ച് നില്‍ക്കുന്ന പയ്യന്‍റെ ചിത്രം വൈറലായത്.
വിരാട് കോലിയെ അങ്കിള്‍ എന്ന് അഭിസംബോധന ചെയ്യുന്ന ബോർഡില്‍. രണ്ട് വയസുകാരിയായ വാമികയെ ഒരു ഡേറ്റിന് പുറത്ത് കൊണ്ടുപോകാൻ കുട്ടി കോലിയോട് അനുവാദം ചോദിക്കുന്ന രീതിയിലായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ഈ ചിത്രം വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ചിലയിടങ്ങളില്‍ നിന്നും ഉയര്‍ന്നത്. ഇത്തരം പോസ്റ്റര്‍ ഒരു കുസൃതിയായി കാണാന്‍ സാധിക്കില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു.
undefined
ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് നടി കങ്കണ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കോലിയുടെ മകളെ ഡേറ്റിംഗിന് ക്ഷണിച്ച ഫോട്ടോ പങ്കുവച്ച ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണ ഫോട്ടോയില്‍ ഉള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ രംഗത്ത് എത്തിയത്. "നിഷ്കളങ്കരായ കുട്ടികളെ ഇത്തരം മണ്ടത്തരം പഠിപ്പിക്കരുത്. ഇത് പുരോഗമനപരമോ, അല്ലെങ്കില്‍ എന്തെങ്കിലും തമാശയോ അല്ല. ശരിക്കും അശ്ലീലതയും, മോശവുമായ നിങ്ങളുടെ സ്വഭാവമാണ് പുറത്ത് കാണിക്കുന്നത്" - ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ നടി കങ്കണ പറയുന്നു.
मासूम बच्चों को ये बेहूदा बातें ना सीखायें, इससे आप मॉडर्न या कूल नहीं अश्लील और फूल लगते हो। https://t.co/dGC7OmOPvM
— Kangana Ranaut (@KanganaTeam)എന്തായാലും നിരവധിപ്പേരാണ് കങ്കണയുടെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വൈറലാകാന്‍ വേണ്ടി ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കുന്നത് എന്തോ വലിയ കാര്യമാണെന്നാണ് ചിലര്‍ കരുതുന്നത്. ഇത് നിര്‍ത്തേണ്ട കാലമായി ചിലര്‍ കങ്കണയുടെ അഭിപ്രായത്തെ പിന്തുണച്ചു.
അതേ സമയം കോലിയും അനുഷ്‌കയും വാമികയെ മാധ്യമങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പലപ്പോഴും വാമികയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ മകളുടെ മുഖം പുറത്തുവരാതെ സൂക്ഷിക്കാൻ കോലിയും അനുഷ്കയും ശ്രമിക്കാറുണ്ട്. വാമിക ജനിക്കുന്നതിന് മുമ്പ് തന്നെ ക്യാമറകളിൽ നിന്ന് തന്നെ അകറ്റി നിർത്താനുള്ള തീരുമാനം എടുത്തിരുന്നതായി അനുഷ്‌ക മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
അനുഷ്കയുടെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; കരണ്‍ ജോഹറിന്‍റെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു
കോലി 100 സെഞ്ചുറിയടിച്ചേക്കാം; പക്ഷേ സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനാവില്ല