'ഇത് ആരോപണമല്ല, എന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് നവാസുദ്ദീൻ തന്‍റെ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്.
മുംബൈ: മുൻ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞു നടൻ നവാസുദ്ദീൻ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലാണ് നവാസുദ്ദീൻ ഇത് സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയത്. 'ഇത് ആരോപണമല്ല, എന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് നവാസുദ്ദീൻ തന്‍റെ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്നെ സ്വഭാവഹത്യ നടത്തുന്നത് ആസ്വദിക്കുകയാണെന്നും നവാസുദ്ദീൻ ആരോപിച്ചു.
എന്നും പണം മാത്രം വേണം അതാണ് മുന്‍ ഭാര്യ ആലിയ സിദ്ദിഖിയുടെ സ്വഭാവം. അത് അവരുടെ സ്ഥിരം രീതിയാണ്. ഇതിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്‍റെ അന്തസിനെ ഇല്ലാതാക്കണം. എന്‍റെ കരിയര്‍ ഇല്ലാതാക്കാണം. അതിലൂടെ അവളുടെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ നേടിയെടുക്കണം. താനും ആലിയയും വിവാഹമോചിതരാണെന്നും കുറിപ്പില്‍ നവാസുദ്ദീൻ സിദ്ദിഖി വ്യക്തമാക്കുന്നു. ഒപ്പം തന്‍റെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം പോലും തടസ്സപ്പെടുത്തി അവരെ ബന്ധിയാക്കിയാണ് ആലിയ ഈ നാടകം കളിക്കുന്നതെന്നും കുറിപ്പില്‍ നവാസുദ്ദീൻ സിദ്ദിഖി ആരോപിച്ചു.
undefined
അതേ സമയം നവാസുദ്ദീൻ സിദ്ദിഖിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി കങ്കണ റണൌട്ട്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ബോളിവുഡ് താരത്തിന് മുന്‍ ഭാര്യയുമായുള്ള വിഷയത്തില്‍ പിന്തുണ നല്‍കിയത്. നേരത്തെ വേണ്ടതായിരുന്നു ഈ മറുപടി എന്ന് പറയുന്ന കങ്കണ. നിശബ്ദനായി ഇരിക്കുന്നത് ഒരിക്കലും നമ്മുക്ക് സമാധാനം നല്‍കില്ലെന്നും. ഇപ്പോഴെങ്കിലും പ്രതികരിച്ചതില്‍ സന്തോഷമെന്നും കങ്കണ പറയുന്നു. നവാസുദ്ദീൻ സിദ്ദിഖിയുടെ പോസ്റ്റും സ്റ്റോറിയില്‍ കങ്കണ ചേര്‍ത്തിട്ടുണ്ട്.
'അവള്‍ക്ക് വേണ്ടത് പണം മാത്രം'; മുന്‍ ഭാര്യയുടെ വിവാദത്തില്‍ നവാസുദ്ദീൻ സിദ്ദിഖി
'ഇരട്ട' സംവിധായകന്‍ ബോളിവുഡിലേക്ക്; നിര്‍മ്മാണം ഷാരൂഖ് ഖാന്‍