ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്
മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി കാജല്‍ അഗര്‍വാള്‍ (Kajal Aggarwal). എന്‍റെ ജീവിതത്തിന്റെ സ്നേഹം, ഹൃദയ സ്പന്ദനം.. എന്നാണ് ചിത്രത്തിനൊപ്പം കാജല്‍ കുറിച്ചത്. നേരത്തെ ലോക മാതൃദിനത്തിലാണ് മകന്‍റെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ പങ്കുവച്ചത്. എന്നാല്‍ കുട്ടിയുടെ മുഖം ഒട്ടും വ്യക്തമാവാത്ത രീതിയിലായിരുന്നു ആ ചിത്രം. കുട്ടിയുടെ മുഖം ഭാഗികമായി വ്യക്തമാക്കിയുള്ളതാണ് പുതിയ ചിത്രം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. പത്ത് ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് കാജല്‍. ചിരഞ്‍ജീവി നായകനായ 'ആചാര്യ'യാണ് കാജല്‍ അഗര്‍വാളിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. ദുല്‍ഖറിനെ നായകനാക്കി ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്‍ത 'ഹേയ് സിനാമിക'യിലും കാജല്‍ ആയിരുന്നു നായിക.
undefined
ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റം; സൗബിൻ നായകനാവുന്ന ഇലവീഴാപൂഞ്ചിറ: ഫസ്റ്റ് ലുക്ക്
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ (Shahi Kabir) സംവിധായകനായി അരങ്ങേറ്റുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ (Ila Veezha Poonchira). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൌബിന്‍റെ കഥാപാത്രം മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.
ALSO READ : വിക്രം സംവിധായകനെ കാണാന്‍ തിങ്ങിക്കൂടി സിനിമാപ്രേമികള്‍; എത്തിയത് തൃശൂര്‍ രാഗത്തില്‍
സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ (DOLBY VISION 4 K HDR) പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക് പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു.
ALSO READ : ചെട്ടികുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും: വീഡിയോ
കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണിത്. നിധീഷിന്‍റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മനീഷ് മാധവൻ, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അനിൽ ജോൺസൺ, ഡി ഐ/ കളറിസ്റ്റ് റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സ്റ്റുഡിയോ ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേയ്ക്കപ്പ് റോണക്സ് സേവ്യർ, സിങ്ക് സൗണ്ട് പി സാനു, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, സംഘട്ടനം മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടർ ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് റിയാസ് പട്ടാമ്പി, വിഎഫ്എക്സ് മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്- എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ് നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.