നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോള്‍.
കൊച്ചി: അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ജോമോള്‍. വിവിധ ചിത്രങ്ങളും വീഡിയോകളും ജോമോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറും അവ വൈറലാകാറുണ്ട്. നൃത്തത്തിലും പാചകത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം തന്റെ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോള്‍. സദസില്‍ ഓടി നടന്ന് എല്ലാവരോടും സംസാരിക്കുന്നതും മറ്റും വീഡിയോയില്‍ കാണാം. തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു. തന്റെ നൃത്ത പഠനകാലത്തെ കുറിച്ചും ജോമോള്‍ പറയുന്നുണ്ട്.
undefined
അടുത്തിടെ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവച്ചിരുന്നു ജോമോള്‍. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന 'ജാനകി ജാനേ' എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നത് എന്നാണ് പുതിയ ദൌത്യത്തെക്കുറിച്ച് ജോമോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്.
,ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ. 1998 ൽ ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.
മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ താരം. ഒരിടവേളയ്ക്ക് ശേഷം 2017ല്‍ അഭിനയിച്ച കെയര്‍ഫുളളാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
'ആരേയും പ്രീതിപ്പെടുത്താൻ സുരേഷേട്ടൻ ഒന്നും ചെയ്യില്ല, നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്'; ജോമോൾ
സിനിമയുടെ പുതിയ മേഖലയിലേക്ക് ചുവടുവച്ച് ജോമോള്‍; ആദ്യ ചിത്രം 'ജാനകി ജാനേ'