എന്നാല്‍ പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.
മുംബൈ: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കഴിഞ്ഞ ദിവസമാണ് നടി ഇല്യാന ഡിക്രൂസ് അറിയിച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
എന്നാല്‍ പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് വ്യക്തമാക്കണം എന്നതാണ് ചില കമന്‍റ് ചെയ്യുന്നവരുടെ ആവശ്യം.
undefined
ഇല്യാനയുടെ പോസ്റ്റിന് അടിയില്‍ വന്ന ചില കമന്‍റുകള്‍ ഇങ്ങനെയാണ്. "ആരാണ് കുട്ടിയുടെ അച്ഛൻ?" മറ്റൊരാള്‍ എഴുതുന്നത് ഇങ്ങനെയാണ് "ഈ നടി എപ്പോഴാണ് വിവാഹം കഴിച്ചത്? ആരാണ് തന്‍റെ പങ്കാളിയെന്ന് ഇവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇത് ദത്തെടുത്ത കുട്ടിയാണോ?". വളരെ മോശമായി, ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത് എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇല്യാന എന്തോ തെറ്റ് ചെയ്തപോലെയാണ് പല കമന്‍റുകളും.
എന്നാല്‍ ഇല്യാനയെ ഈ സൈബര്‍ ആക്രമണത്തിന് വിട്ടുകൊടുക്കാതെ അവരെ അനുകൂലിക്കുന്ന കമന്‍റും ഏറെയാണ്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ട എന്ത് ബാധ്യതയാണ് ഇല്യാനയ്ക്ക് എന്നാണ് ചിലര്‍ ചോദിക്കുന്നത്. സിനിമ രംഗത്ത് വിജയം കൈവരിച്ച സ്ത്രീ തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം ലോകത്തോട് പങ്കിട്ടു. അതിനപ്പുറം അവരുടെ പേഴ്സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നാണ് ചിലര്‍ മറുപടി നല്‍കിയത്.
തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന. അല്ലു അർജുനൊപ്പം ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. 2006-ൽ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഡിക്രൂസ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഇല്യാനയ്ക്ക് ലഭിക്കുകയും ചെയ്തു. ശേഷം പോക്കിരി (2006), രാഖി (2006), മുന്ന (2007), ജൽസ (2008), കിക്ക് (2009), ജുലായ് (2012) എന്നിവയുൾപ്പെടെയുള്ള വിജയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ മുൻനിര നടിയായി ഡിക്രൂസ് മാറി. കേഡി (എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വിജയ് ചിത്രം നൻപനിൽ നായികയായി എത്തിയിരുന്നു.
അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു