ജപ്പാനിലെ ട്രാഫിക് സിഗ്നലില്‍ അംബാനിയെ കണ്ടപ്പോള്‍; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

By Web Team  |  First Published Apr 26, 2022, 12:07 PM IST

യാത്രകള്‍ക്കായി സമയം കണ്ടെത്തുന്ന താരമാണ് ഇന്ദ്രജിത്ത്


അഭിനയം പോലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് (Indrajith Sukumaran) പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ. ഇപ്പോഴിതാ ഒരു പഴയ ജപ്പാന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു പ്രമുഖനൊപ്പമുള്ള ചിത്രവും ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. മറ്റാരുമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമൊത്തുള്ള (Mukesh Ambani) ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ജപ്പാലിനെ ക്യോട്ടോയിലുള്ള ഒരു ട്രാഫിക് സിഗ്നലില്‍ വച്ചാണ് അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതെന്ന് ഇന്ദ്രജിത്ത് പറയുന്നു. 

2017ലെ ഒരു ശൈത്യകാല അവധിദിനമായിരുന്നു അത്. ഞാന്‍ വളരെവേഗം ഇഷ്ടത്തിലായിപ്പോയ രാജ്യമായ ജപ്പാനില്‍. അവിടുത്തെ ആളുകള്‍, സംസ്കാരം, സൌന്ദര്യം, അച്ചടക്കം... പരിചയപ്പെടാന്‍ ഒരുപാടുണ്ട്. പഠിക്കാനും സ്വീകരിക്കാനും. ചെറികള്‍ പൂവിടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ആ രാജ്യം സന്ദര്‍ശിക്കുക എന്നത് ഇപ്പോഴും എന്‍റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ട്. ദൈവാനുഗ്രഹത്താല്‍ അത് വൈകാതെ നടക്കും. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്‍നലില്‍ വച്ച് അവിചാരിതമായി ആരെയാണോ ഞാന്‍ കണ്ടുമുട്ടിയതെന്നറിയാന്‍ അവസാന ചിത്രം കാണുക, ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഇന്ദ്രജിത്ത് കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Indrajith Sukumaran (@indrajith_s)

അതേസമയം വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ നൈറ്റ് ഡ്രൈവ് ആണ് ഇന്ദ്രജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. സിഐ ബെന്നി മൂപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. എം പത്മകുമാറിന്‍റെ പത്താം വളവ്, രാജീവ് രവിയുടെ തുറമുഖം, അനുരാധ ക്രൈം നമ്പര്‍ 59/ 2019, തമിഴ് ചിത്രം മോഹന്‍ദാസ്, തീര്‍പ്പ്, 19 1 എ, റാം, നരകശൂരന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്.

'കശ്‍മീര്‍ ഫയല്‍സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സ് (The Kashmir Files) ഒടിടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയാണിത്. രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് ആണ്.  18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

click me!