ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും.
കൊച്ചി: എസ്എസ്എല്‍സി പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിജയശതമാനം സംബന്ധിച്ചും മറ്റും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ നടന്‍ ഹരീഷ് പേരടി രംഗത്ത്. നേരിട്ട് അല്ലാതെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്എസ്എല്‍സി ഫലം സംബന്ധിച്ച് ഹരീഷ് പേരടി പ്രതികരിക്കുന്നത്.
ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്നാണ് ഹരീഷ് പേരടി പറയുന്നത്.
undefined
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും. എല്ലാവർക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോൽപ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ. നിങ്ങൾ ജയിച്ചവർ ആവുകയുള്ളു. യഥാർത്ഥ വിജയികൾ ആവുകയുള്ളു.
'കൊള്ളാം കേട്ടോ', 'ഒ ബേബി'യുടെ ടീസർ കണ്ട് പ്രശംസിച്ച് മമ്മൂട്ടി
മാസ് നായകൻ ജൂനിയർ എൻടിആര്‍; പുതിയ ചിത്രം 'ദേവര'; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറല്‍