റോബിനെ വച്ച് ശാലുവിന് പ്രശസ്തനാകേണ്ടതില്ലെന്നും ഫിറോസ് പറയുന്നു.
ബിഗ് ബോസ് സീൺ അഞ്ച് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, സീസൺ നാലിലെ മത്സാർത്ഥികളെ സംബന്ധിച്ച ചർച്ചകളും സജീവമാണ്. പ്രത്യേകിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ച്. റോബിൻ ഫേയ്ക്ക് ആണെന്നും പല പിആർ വർക്കുകളും ചെയ്യുന്നുവെന്ന് പറഞ്ഞ് സമീപകാലത്ത് വൻ തോതിലുള്ള വിമർശനമാണ് റോബിൻ നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ റോബിനെ കുറിച്ച് ഫിറോസ് ഖാന്‍( പൊളി ഫിറോസ്) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
റോബിനുമായി എനിക്ക് വ്യക്തിപരമായ വിരോധങ്ങളൊന്നുമില്ലെന്നും ബിഗ് ബോസില്‍ എന്ത് ചെയ്തിട്ടാണ് റോബിന് ഇത്രയും ഫാന്‍സ് എന്ന് എപ്പോഴും ചിന്തിക്കാറുണ്ടെന്നും ഫിറോസ് പറയുന്നു. മത്സരാര്‍ത്ഥിയെന്ന നിലയിലാണ് താന്‍ ഇത് ചോദിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. ഇപ്പോഴും ബിഗ് ബോസ് വച്ചാണ് റോബിൻ ജീവിക്കുന്നത്. അതിനായി റോബിന്‍ പിആര്‍ വർക്ക് ചെയ്യുന്നുണ്ടാകും. പക്ഷെ അത് പുള്ളിയുടെ കഴിവാണ്. നാല് സീസണ്‍ കഴിഞ്ഞു, എന്നാല്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് റോബിനാണെന്നും ഫിറോസ് പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഫിറോസിന്റെ പ്രതികരണം.
undefined
ബിഗ് ബോസ് കഴിഞ്ഞ ശേഷം ബ്ലെസ്ലിയടക്കം മിക്കവരുടേയും നാട്ടില്‍ താന്‍ പോയിരുന്നുവെന്നും റോബിന്റെ അയല്‍വാസികളില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഫിറോസ്. എന്നാല്‍ റോബിന്‍ ഷോയില്‍ നില്‍ക്കുന്നതിനാല്‍ താനത് ചാനലില്‍ ഇട്ടില്ല. താന്‍ കാരണം റോബിന് പ്രശ്‌നമുണ്ടാകരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ബിഗ് ബോസില്‍ പങ്കെടുത്തിട്ടുള്ളതിനാല്‍ അവിടെ നില്‍ക്കാനുള്ള കഷ്ടപ്പാട് തനിക്ക് അറിയാമെന്നും ഫിറോസ് വ്യക്തമാക്കുന്നു.
'നീലവെളിച്ചം' ഒരു ദിവസം മുന്നേയെത്തും; പുതിയ റിലീസ് തീയതി എത്തി
വിമർശനങ്ങൾ ഉണ്ടായിട്ടും റോബിന്‍ ഇത്രയും ആരാധകരെ ഒപ്പം നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ കഴിവാണെന്നും ഫിറോസ് പറയുന്നു. തനിക്കൊപ്പം റോബിനെ പോലെയുള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ സന്തോഷം തോന്നിയേനെ എന്നും ഫിറോസ് പറയുന്നുണ്ട്.
ശാലു പേയാടുമായുള്ള വിവാദങ്ങളെ കുറിച്ചും ഫിറോസ് തുറന്നു പറയുന്നു. റോബിനെ വിമരശിച്ചി കൊണ്ട് ശാലു പേയാടിന് ഒന്നും നേടാനില്ലെന്ന് പറഞ്ഞ ഫിറോസ്, ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അനുഭവസമ്പത്തും പ്രശസ്തിയുമുള്ള വ്യക്തിയാണ് ശാലുവെന്നും പറയുന്നു. റോബിനെ വച്ച് ശാലുവിന് പ്രശസ്തനാകേണ്ടതില്ലെന്നും ഫിറോസ് പറയുന്നു.