പെപ്പെയെ കാണണമെന്ന് വാശിപിടിച്ച കുഞ്ഞാരാധകനെ കണ്ട് താരം; അഭിനന്ദനവുമായി ആരാധകർ

By Web Team  |  First Published Mar 29, 2022, 4:39 PM IST

ഇമ്രാൻ ഷിഹാബ് എന്ന കുഞ്ഞാരാധകനെ നേരിൽ കണ്ട സന്തോഷം ആന്റണി തന്നെയാണ് അറിയിച്ചത്.


ടൻ ആന്റണി വർ​ഗീസിനെ (Antony Varghese) (പെപ്പെ) കാണണമെന്ന് ശാഠ്യം പിടിച്ച് കരഞ്ഞ കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഈ വീഡിയോ ആന്റണിയും ഷെയർ ചെയ്തു. ആലപ്പുഴയിൽ നിന്നും പോകുന്നതിന് മുമ്പ് കുഞ്ഞാരധകനെ കാണുമെന്നും പെപ്പ വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണ് ആന്റണി. 

ഇമ്രാൻ ഷിഹാബ് എന്ന കുഞ്ഞാരാധകനെ നേരിൽ കണ്ട സന്തോഷം ആന്റണി തന്നെയാണ് അറിയിച്ചത്. 'ലൈല' എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആന്റണി തന്റെ ആരാധകനെ കണ്ടത്. 'ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി 'ലൈല 'യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്... കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും', എന്നാണ് ഇമ്രാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ടു രം​ഗത്തെത്തിയത്. 

Latest Videos

undefined

Read Also: 'തിരക്ക് കാരണം പെപ്പെയെ കാണാൻ പറ്റിയില്ലെ'ന്ന് കുഞ്ഞാരാധിക; മറുപടിയുമായി ആന്റണി വർഗീസ്

'ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല.... എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ്  കണ്ടിട്ടേ ഞാൻ പോകൂ...', എന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന്റെ വീഡിയോ പങ്കുവച്ച് പെപ്പെ കുറിച്ചിരുന്നത്. 

അതേസമയം, അജഗജാന്തരം  എന്ന ചിത്രമാണ് ആന്റണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ചിത്രം ക്രസ്മസ് റിലീസായി ഡിസംബർ 23നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്‍കരിച്ചിരിക്കുന്നത്. ഫെബ്രുവരി 25 മുതല്‍ സോണി ലിവിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

 'നിലപാടുകള്‍ പറഞ്ഞതിന് സൈബര്‍ ആക്രമണം'; വാങ്ങിച്ച് കൂട്ടിയതിന് കയ്യും കണക്കുമില്ലെന്ന് ലക്ഷ്മിപ്രിയ

നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ  സിനിമയിലേക്ക് എത്തിയ മിന്നും താരമാണ് ലക്ഷ്മിപ്രിയ. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മിപ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ബിഗ് ബോസില്‍ എത്തി നില്‍ക്കുമ്പോള്‍ താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മിപ്രിയ.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍

പല എഴുത്തിലൂടെയും പല നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെയും ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. എന്നെ പോലെ ഒരു സിനിമ മേഖലയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളെന്ന് പറയുമ്പോള്‍ പ്രതികരിക്കുന്നതിന് ഒരു പരിമിതിയുണ്ട്. അവരുടെ ജോലി, ഇവിടെ നിലനിന്ന് പോകേണ്ട ആളുകളാണ്... ഇങ്ങനെയൊക്കെ പറയാമോ എഴുതാമോ എന്നൊക്കെയുണ്ടാകും.

പക്ഷേ ചില കാര്യങ്ങള്‍ കണ്ട് കഴിയുമ്പോള്‍ സാധാരണ വ്യക്തിയായിട്ട് പല കാര്യങ്ങളും തുറന്ന് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ പേരില്‍ ഞാന്‍ മേടിച്ച് കൂട്ടുന്നതിനൊന്നും കയ്യും കണക്കുമില്ല. പക്ഷേ എന്തു കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത്... എന്താണ് ഞാന്‍... എന്‍റെ നിലപാടുകള്‍ എന്തുകൊണ്ടാണ്... അതില്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്.

എന്തിനെയെങ്കിലും ഒന്ന് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ മറ്റേതിനൊക്കെ എതിരാണെന്ന് പറയുന്നു. എപ്പോഴും അങ്ങനെയാണല്ലോ.. നമ്മള്‍ ഇതിനോട് ചേരുമ്പോള്‍ മറ്റേതിനൊക്കെ ഈ സ്ത്രീ എതിരാണെന്ന് വിചാരിക്കും. അതിനെയൊക്കെ മാറ്റാന്‍ കിട്ടുന്ന വലിയ അവസരമായാണ് ബിഗ് ബോസിനെ കാണുന്നത്. 

click me!