കുടുംബവിളക്കിലെ ശീതള്‍ ശ്രീലക്ഷ്‍മിയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ശ്രീലക്ഷ്‍മിയുടേത്.
അടുത്തിടെയാണ് ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിൽ നിന്ന് അമൃത നായർ പിന്മാറിയത്. ശീതൾ എന്ന കഥാാപാത്രത്തെ അവതരിപ്പിച്ചുവന്ന താരം മറ്റൊരു പ്രൊജക്ടിന്റെ തിരക്കുകളാൽ പിന്മാറുകായയിരുന്നു. പിന്നാലെ ശീതളായി എത്തിയത് ശ്രീലക്ഷ്‍മിയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ശ്രീലക്ഷ്‍മിയുടേത്.
തിരുവന്തപുരത്തുകാരിയാണ് ലച്ചു എന്ന് വിളിക്കുന്ന ശ്രീലക്ഷ്‍മി. പ്രൊഡക്ഷൻ കൺട്രോളർ ജോസ് പേരൂർക്കട വഴിയാണ് കുടുംബവിളക്കിലെ ശീതളായി താരം എത്തിയത്. വീട്ടിൽ അച്ഛനും അമ്മയും, സഹോദരനും ആണുള്ളത്. കുടുബം നല്‍കുന്ന പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് എനിക്ക് ഇവിടം വരെ എത്താൻ ആയതെന്ന് താരം പല അഭിമുങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടൻ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തുകയാണ് ശ്രീലക്ഷ്‍മി. കുടുംബവിളക്കിലെത്തിയതിന്റെ വിശേഷമാണ് താരം വീഡിയോയിൽ പങ്കുവയ്ക്കുന്നത്.
undefined
കുടുംബവിളക്ക് കുടുംബം പോലെയാണെന്ന് താരം പറയുന്നു. അമൃതയായിരുന്നു ശീതൾ. അവർ സെറ്റിൽ എല്ലാവരുമായി വലിയ അറ്റാച്ച്ഡായിരുന്നു. എന്നെ എങ്ങനെ സ്വീകരിക്കുമെന്ന് ശ്രദ്ധിച്ചിരുന്നു. എന്നാൽ ആദ്യമായി വന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് പറ്റിയ കൂട്ടായി ഞാൻ രേഷ്‍മയെ, നിങ്ങളുടെ സഞ്‍ജനയെ ഞാൻ കണ്ടെത്തി. ലൊക്കേഷനിലെ കിളിപോയ കേസുകളാണ് ഞങ്ങളെന്നാണ് പറയുന്നതെന്നും താരം രസകരമായി വിവരിക്കുന്നു. കുടുംബവിളക്ക് ഷൂട്ടില്ലെങ്കിലാണ് എനിക്ക് ഇപ്പോ വിഷമം. അത്രയ്ക്കും രസമാണ് ലൊക്കേഷൻ. കാർത്തികദീപത്തിൽ നെഗറ്റീവ് റോളിലായിരുന്നു. ഇതിൽ നല്ലൊരു സഹോദരിയുടെ വേഷമായിരുന്നു എനിക്ക്. എല്ലാവരും നല്ല പിന്തുണ നൽകി.
മീര ചേച്ചിയോടൊപ്പം അഭിനയിക്കാൻ പറ്റുക എന്നതും വലിയ കാര്യമാണെന്നും ശ്രീലക്ഷ്‍മി പറഞ്ഞു.