ഡിംപലിന്‍റെ 'മുടി അഴിക്കൽ ടാസ്‍ക്' ഏറ്റെടുത്ത് താരങ്ങൾ; വീഡിയോ വൈറൽ

By Web Team  |  First Published Dec 10, 2022, 12:21 AM IST

സ്റ്റാർ മാജിക് ഷോയിലെ ഇടവേളയാണ് രസകരമായ വീഡിയോയുടെ വേദി


ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഡിംപൽ ഭാൽ. കുട്ടിക്കാലത്തു വന്ന കാൻസർ അതിജീവിച്ചു ജീവിത വിജയം നേടിയ ഡിംപൽ ഭാല്‍ വളരെ വേഗമാണ് ബിഗ് ബോസ് പ്രേക്ഷകരുടെ മനസുകളിലേക്ക് കുടിയേറിയത്. ബിഗ് ബോസിലും പുറത്തും  വിമർശനങ്ങൾ ഒട്ടേറെ കേൾക്കേണ്ടി വന്ന താരം കൂടിയാണ് ഡിംപല്‍. പിന്നീട് പല ടെലിവിഷൻ പരിപാടികളിലും വളരെ ഉത്സാഹത്തോടെ താരം പങ്കെടുത്തിട്ടുണ്ട്. അത് തന്നെയാണ് ഡിംപലിന്റെ അടയാളവും. ഡിംപലിനെ പ്രശസ്തയാക്കിയ മറ്റൊരു ഘടകം മുടിയാണ്. വളരെ നീണ്ട മുടിയാണ് താരത്തിന്റേത്. ഇപ്പോഴിതാ, ഡിംപലിന്റെ മുടിയിലെ പിന്നൽ അഴിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. 

സ്റ്റാർ മാജിക് ഷോയിലെ ഇടവേളയാണ് രസകരമായ വീഡിയോയുടെ വേദി. ഡിംപലിനു ചുറ്റുമിരുന്ന് അഞ്ജുവും ശ്രീവിദ്യയും അമൃതയും ചേർന്നാണ്  മുടി അഴിക്കുന്നത്. ഇതാണ് ഞങ്ങളുടെ വിനോദം എന്നാണ് വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി കുറിക്കുന്നത്. രാവിലെ ഞങ്ങൾ കെട്ടി കൊടുക്കും, വൈകിട്ട് ഞങ്ങൾ തന്നെ അഴിക്കും എന്നാണ് താരങ്ങൾ പറയുന്നത്. ഇത്രയും ചെയ്ത് ക്ഷീണിച്ചതു കൊണ്ട് ഭക്ഷണം വേണമെന്നും അവർ ഡിംപലിനോട് ആവശ്യപ്പെടുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by YOLO by Sreevidya Mullachery (@yolo_sreevidyamullachery)

ജീവിതത്തിലെ ഏറ്റവും ദുഖകരമായ വാർത്ത താരത്തെ തേടി എത്തിയത് ബിഗ് ബോസിൽ ആയിരിക്കുമ്പോഴാണ്. അച്ഛന്റെ മരണമായിരുന്നു അത്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി ഹൗസിനു വെളിയിലേക്കു വന്ന ഡിംപൽ പിന്നീട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീണ്ടും തിരിച്ചു കയറി. ഡിംപലിന്റെ ഈ തിരിച്ചു വരവ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫിനാലെയിൽ മൂന്നാം സ്ഥാനവും 'എനർജെയ്സർ ഓഫ് ദ് സീസൺ' എന്ന ടൈറ്റിലും ഡിംപൽ നേടിയിരുന്നു.

click me!