സംഗീതജ്ഞൻ അമാൽ മലിക് വിഷാദ രോഗിയാണെന്നും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റ്.
മുംബൈ: വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ സംഗീതജ്ഞൻ അമാൽ മലിക് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. തനിക്ക് വിഷാദ രോഗമാണെന്ന് കണ്ടെത്തിയെന്നും. താനും സഹോദരൻ സംഗീതജ്ഞൻ അർമാൻ മാലിക്കും തമ്മിലുള്ള അകലം വർദ്ധിക്കുന്നതിന് കാരണം തന്‍റെ കുടുംബം തന്നെയാണ് എന്നും. കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഇപ്പോൾ താന്‍ വിച്ഛേദിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു.
"ഞാൻ സഹിച്ച വേദനയെക്കുറിച്ച് ഇനിയും മൗനം പാലിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. വർഷങ്ങളായി സുരക്ഷിതമായ ഒരു ജീവിതത്തിന് വേണ്ടി രാപ്പകല്‍ അദ്ധ്വാനിച്ചിട്ടും ഞാന്‍ താഴ്ന്നവനാണെന്ന് എനിക്ക് സ്വയം തോന്നി. എന്‍റെ സ്വപ്നങ്ങള്‍ പോലും ഞാന്‍ റദ്ദാക്കി. കഴിഞ്ഞ ദശകത്തിൽ പുറത്തിറങ്ങിയ 126 മെലഡികളിൽ ഓരോന്നും സൃഷ്ടിക്കാൻ ഞാൻ എന്റെ രക്തവും വിയർപ്പും കണ്ണീരും ചെലവഴിച്ചു"
സംഗീത ലോകത്തെ തന്‍റെ യാത്രയെക്കുറിച്ച് അമാൽ മലിക് പറഞ്ഞു. "എന്റെ മാതാപിതാക്കളുടെ പ്രവൃത്തികളാണ് സഹോദരങ്ങളായ ഞങ്ങൾ പരസ്പരം അകന്നുപോകാൻ കാരണമായത്. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ എന്റെ എന്‍റെ നല്ലതിനെയും, എന്‍റെ ബന്ധങ്ങളെയും, കഴിവിനെയും എല്ലാം രണ്ടാംകിടയായണ് കണ്ടത്. പക്ഷേ എനിക്ക് കഴിയുമെന്ന് എനിക്കറിയാമെന്നും ഞാൻ കരുത്തനാണെന്നും ഞാനും വിശ്വസിക്കുന്നതിനാല്‍ ഞാൻ മുന്നോട്ട് പോയി."
വിഷാദരോഗത്തിന്റെ രോഗനിർണയം വെളിപ്പെടുത്തിക്കൊണ്ട് അമാൽ പറഞ്ഞു, "എന്നാൽ ഇന്ന് എന്റെ സമാധാനം കവർന്നെടുത്ത ഒരു ഘട്ടത്തിലാണ് ഞാൻ നിൽക്കുന്നത്, വൈകാരികമായും ഒരുപക്ഷേ സാമ്പത്തികമായും തളർന്നുപോയിരിക്കുന്നു. പക്ഷേ ഈ സംഭവങ്ങൾ കാരണം ഞാന്‍ ഒരു വിഷാദ രോഗിയാണ് എന്നതാണ്. അതെ, എന്റെ പ്രവൃത്തികൾക്ക് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തണം, പക്ഷേ എന്റെ ആത്മാവ് തന്നെ മോഷ്ടിച്ച പ്രിയപ്പെട്ടവരുടെ പ്രവൃത്തികളാൽ എന്‍റെ ആത്മാഭിമാനം വേദനപ്പിച്ചു"
കുടുംബവുമായുള്ള എല്ലാ വ്യക്തിപരമായ ബന്ധങ്ങളും വിച്ഛേദിക്കുന്നതായും തുടര്‍ന്ന് അമാന്‍ പ്രഖ്യാപിച്ചു: "ഇനി മുതൽ, എന്റെ കുടുംബവുമായുള്ള ഇടപെടലുകൾ കർശനമായി പ്രൊഫഷണലായിരിക്കും. ഇത് കോപത്തിൽ എടുത്ത തീരുമാനമല്ല, മറിച്ച് എന്റെ ജീവിതം വീണ്ടെടുക്കാനുമുള്ള ആവശ്യകതയാണ്. ഭൂതകാലം എന്‍റെ ഭാവിയെ ഇനി കവർന്നെടുക്കാൻ ഞാൻ അനുവദിക്കില്ല. സത്യസന്ധതയോടും ശക്തിയോടും കൂടി എന്റെ ജീവിതം ഓരോന്നായി പുനർനിർമ്മിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്." അമാന്‍ പറയുന്നു.
എന്നാല്‍ ഈ പോസ്റ്റിനോട് പ്രതികരിച്ച അമാൽ മലികിന്‍റെ അമ്മ ജ്യോതി മാലിക് ഇത്തരം ഒരു പോസ്റ്റ് അമാന്‍റെ സ്വതന്ത്ര്യമാണെന്നും ഇത്തരം പോസ്റ്റില്‍ മാധ്യമങ്ങള്‍ കൂടുതലായി ഇടപെടരുതെന്നും പറഞ്ഞു. അതേ സമയം അമാന്‍ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം.
'പതിയെ നീ വരികെ' : സാത്താൻ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ബോക്സറായി നസ്ലിൻ; ആലപ്പുഴ ജിംഖാന വിഷുവിന്, ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്