മൂന്നാം തവണയും അര്‍ബുദം പിടികൂടി, അവന്‍ വിടവാങ്ങി: ആ വേദന പങ്കുവച്ച് ജി വേണുഗോപാല്‍

ഗായകന്‍ ജി വേണുഗോപാല്‍ തന്‍റെ ഫേസ്ബുക്കിലൂടെ, സസ്‌നേഹം ഫൗണ്ടേഷൻ ചികിത്സാ സഹായം നല്‍കുന്ന ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് പങ്കുവെക്കുന്നു.

g venugopal expresses sorrow on demise of cancer patient adithyan

തിരുവനന്തപുരം: പ്രിയപ്പെട്ട ഒരാള്‍ വിടവാങ്ങിയ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍. ജി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ക്കും നൊമ്പരമാകുന്നത്. വേണുഗോപാലിന്‍റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്‌നേഹം ജി.വേണുഗോപാൽ’ എന്ന സന്നദ്ധ ഫൗണ്ടേഷൻ ചികിത്സാ സഹായം നല്‍കുന്ന ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണമാണ് വേണുഗോപാല്‍ തന്‍റെ പോസ്റ്റില്‍ പറയുന്നത്.

 2 തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി. മൂന്നാം തവണയും രോഗം പിടി മുറുക്കിയപ്പോൾ, ഇന്നലെ വൈകുന്നേരത്തോടെ അവൻ നമ്മളെ വിട്ടു പോയി എന്ന് ഗായകന്‍ തന്‍റെ പോസ്റ്റില്‍ ആദിത്യന്‍റെ ഓര്‍മ്മ പങ്കുവയ്ക്കുന്നു. അഞ്ച് വര്‍ഷമായി സസ്നേഹം പലപ്പോഴായി ആദിത്യന് ചികില്‍സ സഹായം നല്‍കിയിട്ടുണ്ടെന്ന് ജി വേണുഗോപാല്‍ പറയുന്നു. 

Latest Videos

ഗായകന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ആദിത്യൻ യാത്രയായി. ചെറുപ്രായത്തിൽ തന്നെ അർബുദം അവനെ പിടി കൂടിയിരുന്നു. 2 തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി. മൂന്നാം തവണയും രോഗം പിടി മുറുക്കിയപ്പോൾ, ഇന്നലെ വൈകുന്നേരത്തോടെ അവൻ നമ്മളെ വിട്ടു പോയി.  ഏതാണ്ട് കഴിഞ്ഞ 5 വർഷമായി സസ്നേഹം പലപ്പോഴായി ആദിത്യന് ചികിത്സാസഹായം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ സതീശൻ മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെന്റ് ഫണ്ട് 25000 രൂപയുടെ സഹായവും നൽകി. ആദിത്യന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം ആ കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സസ്നേഹം എന്നുമുണ്ടാകും.

2009 ലാണ് ‘സസ്‌നേഹം ജി.വേണുഗോപാൽ’ എന്ന സന്നദ്ധ സേവനം നടത്തുന്ന ഫൗണ്ടേഷന്‍ ആരംഭിച്ചത്. ആദ്യ ആറുവര്‍ഷം ആര്‍സിസിയിലെ കുട്ടികളുടെ വാര്‍ഡിലും പിന്നീട് പുറത്തും ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നു. 

'പേരില്ല, പക്ഷേ എൻ്റെ ശബ്ദമുണ്ട്'; 31 വർഷങ്ങൾക്കിപ്പുറവും ആ തെറ്റ് തിരുത്തിയില്ല; പ്രതികരണവുമായി ജി വേണുഗോപാൽ

'സംസ്കാരവിഹീനമായ വൃത്തികെട്ട പ്രവര്‍ത്തി'; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ ജി വേണുഗോപാല്‍

vuukle one pixel image
click me!