ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പ്രതികരിച്ചത്. കോളജ് കാലം മുതല്‍ ജീവിതത്തില്‍ ഉടനീളം വിഷാദ രോഗം തന്നെ വേട്ടയാടിയെന്നാണ് ഡ്വെയ്ന്‍ പറഞ്ഞത്.
മുംബൈ: വിഷാദ രോഗം സംബന്ധിച്ച് ഏത് വേദിയിലും തന്‍റെ അനുഭവം വിവരിക്കുന്നയാളാണ് ദീപിക പാദുകോണ്‍. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയായ ദീപിക എന്നും മാനസികാരോഗ്യം സംബന്ധിച്ച് ശക്തമായി തന്‍റെ ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. വിഷാദ രോഗത്തില്‍ അടിമപ്പെട്ടതിനെക്കുറിച്ചുള്ള ദീപിക പദുക്കോണിന്റെ തുറന്നുപറച്ചില്‍ പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്.
ഇപ്പോള്‍ വിഷാദ രോഗം സംബന്ധിച്ച് തുറന്നുപറഞ്ഞ ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദീപിക. തനിക്ക് വിഷാദത്തേക്കുറിച്ച് അറിയില്ലായിരുന്നു, എന്നാല്‍ അതില്‍പെട്ടിട്ടുണ്ടെന്നാണ് ഡ്വെയ്ന്‍ ജോണ്‍സന്‍ പറഞ്ഞത്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
undefined
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പ്രതികരിച്ചത്. കോളജ് കാലം മുതല്‍ ജീവിതത്തില്‍ ഉടനീളം വിഷാദ രോഗം തന്നെ വേട്ടയാടിയെന്നാണ് ഡ്വെയ്ന്‍ പറഞ്ഞത്. മിയാമി സര്‍വകലാശാലയിലെ പഠനകാലം മുതല്‍ വിഷാദം തന്നെ ബാധിച്ചിരുന്നു. ശേഷം സിനിമാലോകത്ത് പ്രശസ്തി നേടിയപ്പോഴും താന്‍ അതിലൂടെ കടന്നുപോവുകയായിരുന്നുവെന്നും, അതില്‍ തുടരാന്‍ ആഗ്രഹിച്ചില്ലെന്നും എന്ന് ഡ്വെയ്ന്‍ പറയുന്നു.
മാനസിക ആരോഗ്യം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. വിഷാദം എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കിവിടെ നില്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നു മാത്രമാണ് അറിയാമായിരുന്നത്- ഒരു അഭിമുഖത്തില്‍ ഡ്വെയ്ന്‍ പങ്കുവച്ചത് തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയാക്കിയിരിക്കുകയാണ് ദീപിക.
മാനസിക ആരോഗ്യം പ്രധാനമാണ് എന്നാണ് ദീപിക ഈ സ്റ്റോറിയില്‍ കുറിച്ചത്. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ദി ലിവ് ലവ് ലോഫ് എന്ന സംഘടനയ്ക്കും താരം നേതൃത്വം നല്‍കുന്നുണ്ട്.
'കെന്നഡി ചിത്രം എഴുതിയത് വിക്രത്തെ കണ്ട്; പക്ഷെ സമീപിച്ചപ്പോള്‍ വിക്രം പ്രതികരിച്ച് പോലും ഇല്ല'