പ്രണയിക്കുമ്പോൾ എങ്ങനെയാണോ അതേപോലെ തന്നെ വിവാഹ ശേഷവും തുടരണമെന്നാണ് ദർശനക്ക് മറ്റുള്ളവരോട് പറയാനുള്ളത്.
നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട അനു ജോസഫ് ഇപ്പോള്‍ വ്ലോഗർ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം സഹതാരങ്ങളുടേയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യൂട്യുബ് ചാനലിലൂടെ അനു ജോസഫ് പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളും രുചി വിശേഷങ്ങളും യാത്രാ അനുഭവങ്ങളുമൊക്കെ അനുവിന്റെ വ്ലോഗിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്.
ഏറ്റവും പുതിയതായി സീരിയൽ മേഖലയിലെ വൈറൽ ദമ്പതികളായ ദർശനയെയും അനൂപിനെയുമാണ് അനു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നിരവധി തവണ അഭിമുഖങ്ങളിൽ എത്തിയ താരങ്ങൾ വീണ്ടും മനസ് തുറക്കുകയാണ്. കേരളോത്സവം പരിപാടിയിൽ വെച്ചാണ് അനുവും ദർശനയും സുഹൃത്തുക്കളാകുന്നതെന്നും അന്ന് ദർശനയ്ക്കൊപ്പം അച്ഛനും അമ്മയും വന്നത് പ്രണയം മൂർച്ഛിച്ചിരിക്കുന്ന സമയത്താണെന്നും അനു ഓർമിക്കുന്നു. അന്ന് തനിക്കിത് അറിയില്ലായിരുന്നു, പിന്നീട് വിവാഹിതയയെന്ന് അറിഞ്ഞപ്പോഴാണ് മനസിലായതെന്നും അനു പറയുന്നുണ്ട്.
undefined
രണ്ട് മതമായതിനാൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിക്കാം എന്ന് കരുതിയെങ്കിലും ഇരുകൂട്ടരും അറിഞ്ഞതോടെ പ്രശ്നം വഷളാവുകയായിരുന്നെന്ന് ദർശനയും അനൂപും പറയുന്നു. എല്ലാവരും കരുതുന്നതുപോലെ താൻ ഒളിച്ചോടി പോയതല്ലെന്നും കല്യാണം നടത്തി തരാൻ താല്പര്യമില്ലാത്തതിനാൽ ദർശനയുടെ തീരുമാനത്തിനൊത്ത് വീട്ടുകാർ നിൽക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
'ട്രോളൊന്നും പുത്തരിയല്ലല്ലോ'; ആയിഷയിലെ 'കണ്ണില് കണ്ണില്' പാട്ടിനെ കുറിച്ച് മഞ്ജു വാര്യർ
ഇത്തരമൊരു സാഹചര്യത്തിലാണ് സീ കേരളത്തിലെ ഞാനുമെന്റാളും ഷോയിലെത്തുന്നത്. ജീവിതത്തിൽ മിസ് ചെയ്ത പല നിമിഷങ്ങളും ഷോയിലൂടെ അനുഭവിച്ചെന്ന് അനൂപും ദർശനയും പറയുന്നു. സേവ് ദ് ഡേറ്റും, കല്യാണവും, വീട്ടുകാരുമൊത്തുള്ള ഒത്തുചേരലും എല്ലാം ആസ്വദിക്കാൻ കഴിഞ്ഞതായി ഇരുവരും കൂട്ടിച്ചേർത്തു. തങ്ങൾക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താമശയോടെയാണ് കാണാറെന്നും താരങ്ങൾ പറയുന്നുണ്ട്. പ്രണയിക്കുമ്പോൾ എങ്ങനെയാണോ അതേപോലെ തന്നെ വിവാഹ ശേഷവും തുടരണമെന്നാണ് ദർശനക്ക് മറ്റുള്ളവരോട് പറയാനുള്ളത്. എല്ലാ കാര്യങ്ങളും സംസാരിക്കുക, അതിൽ മടി കാണിക്കരുതെന്നും നടി പറഞ്ഞു വയ്ക്കുന്നു.