തട്ടിക്കൊണ്ടുപോയി, ആക്രമിച്ചു: ഗായകന്‍ ഹണി സിംഗിനെതിരെ പൊലീസില്‍ പരാതി

By Web Team  |  First Published Apr 20, 2023, 7:42 PM IST

പരിപാടി നടക്കുന്ന ദിവസം താന്‍ സ്ഥലത്ത് എത്തിയെന്നും പരിപാടിക്ക് ചിലവായ ആവശ്യപ്പെട്ടപ്പോള്‍ പണം നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായെന്നും പരാതിക്കാരന്‍ പറഞ്ഞു. 


മുംബൈ: ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയുടെ ഉടമയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാരോപിച്ച് റാപ്പർ ഹണി സിംഗിനും സംഘത്തിനുമെതിരെ മുംബൈ പോലീസിൽ പരാതി. കേസിൽ പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.  പരാതി പ്രഥമിക അന്വേഷണത്തിലാണ് എന്നാണ് പൊലീസ് പറയുന്നത്. 

ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവൽ എന്ന ഈവന്‍റ് ഏജന്‍സി ഉടമ വിവേക് ​​രവി രാമനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിംഗിന്‍റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നാണ് തർക്കമുണ്ടായിരുന്നതായി പരാതിക്കാരന്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഹണി സിംഗും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതിക്കാരൻ ആരോപിക്കുന്നു. ഏപ്രിൽ 15ന് ബികെസിയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ ഫെസ്റ്റിവിനയുടെ യോ യോ ഹണി സിംഗ് 3.0 എന്ന പേരിൽ രാമൻ സംഗീതോത്സവം സംഘടിപ്പിച്ചതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലും ആക്രമണവും ഉണ്ടായത് എന്നാണ് പരാതിക്കാരന്‍ പറഞ്ഞത്. 

Latest Videos

undefined

പരിപാടി നടക്കുന്ന ദിവസം താന്‍ സ്ഥലത്ത് എത്തിയെന്നും പരിപാടിക്ക് ചിലവായ ആവശ്യപ്പെട്ടപ്പോള്‍ പണം നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായെന്നും പരാതിക്കാരന്‍ പറഞ്ഞു. തർക്കത്തെ തുടർന്ന് പരിപാടി നിർത്തിവെക്കാൻ രാമൻ തീരുമാനിച്ചു. പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് പഞ്ചാബി ഗായകനും സംഘവും വളരെ രോഷാകുലനാകുകയും തന്നെ ആക്രമിക്കുകയും ചെയ്തുവെന്ന് വിവേക് ​​രവി രാമന്‍  പരാതിയിൽ ആരോപിച്ചു. പരാതി പരിശോധിച്ച് വരികയാണ്, കേസിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

തന്നെ  ഗായകനും സംഘവും ചേർന്ന് മുംബൈയിലെ സഹറിലെ ജെഡബ്ല്യു മാരിയറ്റിലേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഇത് തനിക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും രാമൻ പരാതിയിൽ പറയുന്നു.

'ഇളയരാജയുമായി ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നു', പ്രഖ്യാപനവുമായി അല്‍ഫോണ്‍സ് പുത്രൻ

ഹിന്ദി സിനിമ ലോകം ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് അവസാനിപ്പിക്കണം: മണിരത്നം

click me!