Sruthi Rajinikanth : 'പിന്നെ എന്ത് കഴിച്ചിട്ടും തടിവയ്ക്കാത്ത അവസ്ഥയിലായി'; ശ്രുതി രജനീകാന്ത് പറയുന്നു

By Web Team  |  First Published Jan 19, 2022, 9:49 PM IST

പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്.  


ലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ  ഒരു കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര, വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കൊപ്പം കൂടിയത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത് ചക്കപ്പഴത്തിലൂടെയാണ്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും എത്തി.

സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും,  ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്.  പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്.  ഇൻസ്റ്റഗ്രാമിലടക്കം വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട് താരം. അടുത്തിടെയാണ് പിഎച്ച്ഡിയുടെ ഭാഗമായി പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയത്.

Latest Videos

undefined

ചക്കപ്പഴത്തിലേക്ക് എത്തിയതും ഭാവി-വർത്തമാന അഭിനയ ജീവിതത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ശ്രുതിയിപ്പോൾ.  പരമ്പരയിൽ അർജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ തന്നെ ഒന്നു  നോക്കി. അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ് ഞാൻ. അർജുനേട്ടനാണെങ്കിൽ നല്ല വണ്ണവും. ഞാൻ പുള്ളിയുടെ ഭാര്യയായി അഭിനയിച്ചാൽ ആളുകൾ  ഉൾക്കൊള്ളുമോ എന്നായിരുന്നു ഭയം. പക്ഷെ സ്‌ക്രീനിൽ കണ്ടപ്പോൾ കുഴപ്പമില്ലെന്നു തോന്നിയെന്ന് ശ്രുതി പറഞ്ഞു. ചക്കപ്പഴം സീരിയലിൽ അമ്മ വേഷം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞെട്ടിയിരുന്നെന്നും ശ്രുതി കൂട്ടച്ചേർക്കുന്നു.

അടുത്തിടെ കര്യമായി മെലിഞ്ഞതിനെ കുറിച്ചും ശ്രുതി പറഞ്ഞു. ഫുഡ് പോയിസൺ വന്നപ്പോഴാണ് താൻ ഇത്രയധികം  മെലിഞ്ഞതെന്ന് ശ്രുതി പറഞ്ഞു. പെട്ടന്ന് താൻ പത്ത് കിലോ കുറഞ്ഞു. അപ്പോൾ അവസ്ഥ കുറച്ച് മോശമായപ്പോൾ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. അസുഖം മാറിയപ്പോൾ ഞാൻ എന്ത് കഴിച്ചിട്ടും  തടിവയ്ക്കാത്ത അവസ്ഥയായി.  ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു  ശ്രുതി മനസ് തുറന്നത്. 

click me!