Majiziya Bhanu : 'രാജ്യാന്തര മെഡലുകളേക്കൾ അംഗീകാരം തന്ന ഷോ' ; മനസ് തുറന്ന് മജിസിയ

By Web Team  |  First Published Mar 23, 2022, 11:53 PM IST

ഒരു വീട്ടിലേക്ക്  ചെല്ലുന്ന ഏവരുടെയും ജീവിതം മാറി മറിയും. അങ്ങനെ ഒരേയൊരു ഷോ മാത്രമേയുള്ളൂ, ബിഗ് ബോസ്. മൂന്നാം സീസണിലെ മത്സരാർഥി മജിസിയ ഭാനുവിന്റെ കഥയും വേറെയല്ല.  


ഒരു വീട്ടിലേക്ക്  ചെല്ലുന്ന ഏവരുടെയും ജീവിതം മാറി മറിയും. അങ്ങനെ ഒരേയൊരു ഷോ മാത്രമേയുള്ളൂ, ബിഗ് ബോസ് (Bigg boss). മൂന്നാം സീസണിലെ മത്സരാർഥി മജിസിയ ഭാനുവിന്റെ (majiziya bhanu) കഥയും വേറെയല്ല.  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തേതിന് സമാനമായി മൂന്നാം സീസണും പൂർത്തിയാക്കാനാവാതെ അവസാനിച്ചെങ്കിലും ഫിനാലെയോട് അടുത്ത ഷോയിലെ മത്സരാർത്ഥികളെല്ലാം പ്രേക്ഷകർക്കിടയിൽ താരങ്ങളായി കഴിഞ്ഞിരുന്നു. 

ഷോയിലേക്ക് ഹിജാബ് ധരിച്ചെത്തിയ ഈ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വെയിറ്റ് ലിഫ്റ്റിങ് , ബോക്സിങ് അങ്ങനെ സ്ത്രീകൾ അത്രകണ്ട് ശോഭിക്കാതെ നിൽക്കുന്ന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു മജിസിയ. എന്നാൽ തനിക്ക് ലഭിച്ച അന്താരാഷ്ട്രാ മെഡലുകളേക്കാൾ കൂടുതൽ അംഗീകാരം ലഭിച്ചത് ബിഗ് ബോസിലൂടെയാണെന്ന് മജിസിയ പറയുന്നു. ഇടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു മജിസിയയുടെ വെളിപ്പെടുത്തല്‍.

Latest Videos

undefined

"നിരവധി അന്താരാഷ്‌ട്ര മെഡലുകൾ കിട്ടിയിട്ട് പോലും എനിക്ക് കിട്ടാതെപോയ അംഗീകാരമാണ് ബിഗ് ബോസ് ഷോയിലൂടെ കിട്ടിയത്. ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. ആദ്യമൊക്കെ എന്റെ പേര് അത്ര സുഖമുള്ളതല്ല എന്നാണ് ഞാൻ കരുതിയത്, എന്നാൽ ഇപ്പോൾ കൊച്ചു കുട്ടികൾ വരെ എന്നെ മജിസിയ എന്നാണ് വിളിക്കുന്നത്. ബിഗ് ബോസിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. 

തങ്ങളുടെ സീസൺ പോലെ തന്നെ കുറച്ചു ഡ്രീമേഴ്‌സ് ഈ സീസണിലും ഉണ്ടാകണം എന്നാണ് ഈ മുൻ മത്സരാർഥിയുടെ ആഗ്രഹം. ഞങ്ങളെ സീസൺ ഓഫ് ഡ്രീമേഴ്‌സ് എന്നാണല്ലോ വിളിച്ചിരുന്നത്. അതുപോലെ തന്നെ സാധാരണക്കാരായ കുറച്ചു പേർ ഈ സീസണിലും വരണം. അവർ നേട്ടങ്ങളുണ്ടാക്കണം എന്നാണ്  ആഗ്രഹം.  നാലാം സീസണിലേക്ക് ഒരാളെ നിർദേശിക്കാൻ പറഞ്ഞാൽ അത്"ബൈക്ക് സ്റ്റൻഡർ ആയ ഫസീലയാണ്. അവരെ ഷോയിൽ കണ്ടാൽ കൊള്ളാം എന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതി സ്വന്തമായി  നേടാൻ കൊതിക്കുന്നവർക്ക് വലിയ പ്രചോദനമാകും ഫസീല.- മജിസിയ പറഞ്ഞു. 

ബിഗ് ബോസിലേക്കെത്തിയ മജിസിയ

വടകര ഓര്‍ക്കാട്ടേരി അബ്‍ദുള്‍ മജീദിന്‍റെയും റസിയയുടെയും മകളായ മജിസിയ ഉറച്ച് മനസോടെ നടന്ന് കയറിയത് രാജ്യന്തര തലത്തിലെ സുവര്‍ണ നേട്ടങ്ങളിലേക്കാണ്. ബോക്സിംഗ് പഠിക്കണമെന്ന് ആഗ്രഹത്തില്‍ നിന്ന് പവര്‍ ലിഫ്റ്റിംഗിലേക്ക് തിരിഞ്ഞ മജിസിയക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

കോഴിക്കോട്ടെ ചെറിയ ഗ്രാമത്തില്‍ നിന്നും മജിസിയ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടി കൊടുത്തു. കേരളത്തിലെ ചെറിയ മത്സരങ്ങളില്‍ തുടങ്ങിയ മജിസിയ 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം ആലപ്പുഴയില്‍ നിന്ന് ഏഷ്യന്‍ ക്ലാസിക്ക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും (ഡെഡ് ലിഫ്റ്റ്) വെള്ളി നേട്ടം ആവര്‍ത്തിച്ചു. 

എന്നാല്‍, വെള്ളിയില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്ക് എത്താന്‍ അധികകാലം എടുത്തില്ല. 2018 ലോക പവര്‍ലിഫ്റ്റിംഗ് ലോകകപ്പില്‍ സുവര്‍ണ നേട്ടം മജിസിയ പേരിലെഴുതി. ലോക ഡെഡ്‍ലിഫ്റ്റ് ലോകകപ്പിലും സ്വര്‍ണം നേടി മികച്ച ലിഫ്റ്റര്‍ പുരസ്കാരവും നേടിയാണ് മജിസിയ മോസ്കോയില്‍ നിന്ന് വിമാനം കയറിയത്. 2019ലും ലോക ചാമ്പ്യനായ മജിസിയ ഇതിനിടെ 2018ല്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആറാം റാങ്കും സ്വന്തമാക്കിയിരുന്നു.

click me!