പരസ്പരം ബഹുമാനം പുലര്‍ത്തുന്ന ഈ കുടുംബങ്ങള്‍ തമ്മിലുള്ള പുതിയ സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ പ്രസ്താവന.
ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തെ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്‍റെ ചരിത്രവും, അക്കിനേനി നാഗേശ്വര റാവുവില്‍ തുടങ്ങുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ കൂടി ചരിത്രമാണ്.
പരസ്പരം ബഹുമാനം പുലര്‍ത്തുന്ന ഈ കുടുംബങ്ങള്‍ തമ്മിലുള്ള പുതിയ സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ പ്രസ്താവന. തന്‍റെ ചിത്രം വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലാണ് ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ ഇതിഹാസമായ അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ച് സംസാരിച്ചത്.
undefined
"എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, ഇക്കനേനി എന്നൊക്കെ പറഞ്ഞ്" - എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. അതേ സമയം രൂക്ഷമായാണ് അക്കിനേനി കുടുംബത്തിലെ താരങ്ങളുടെ ആരാധകര്‍ പ്രതികരിച്ചത്.
ഇതില്‍ നിന്നും ഒരു പടി കടന്ന് ബാലയ്യയെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും ശക്തമായ ഒരു ട്വീറ്റുമായി അക്കിനേനി നാഗേശ്വര റാവുവിന്‍റെ കൊച്ചുമകന്‍ നാഗ ചൈതന്യ രംഗത്ത് എത്തി. എഎന്‍ആര്‍ ഇപ്പോഴും ജീവിക്കുന്ന (#ANRLivesOn) എന്ന ഹാഷ്ടാഗോടെ എന്‍ടിആര്‍, എഎന്‍ആര്‍, എസ്.വി രാമറാവു എന്നിവര്‍ തെലുങ്ക് സിനിമയ്ക്ക് അഭിമാനം നല്‍കുന്ന സംഭാവന നല്‍കിയവരാണെന്നും. അവരെ അപമാനിക്കുന്നവര്‍ സ്വയം അപമാനിതരാകുമെന്നും പ്രതികരിച്ചു.
ബാലകൃഷ്ണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിലാണ് ബാലകൃഷ്ണയുടെ വിവാദ പാരമര്‍ശം. ബാലകൃഷ്ണയ്ക്ക് നാക്കുപിഴ പറ്റിയതാണെന്ന പരാമര്‍ശവുമായി അദ്ദേഹത്തിന്‍റെ ചില അടുത്ത വൃത്തങ്ങള്‍ രംഗം തണുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.
ബലയ്യയുമായുള്ള പാര്‍ട്ടി ചിത്രം വൈറല്‍;ബലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായിക.!