മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരകളിലൊന്നാണ് 'കുടുംബവിളക്ക്' (Kudumbavilakku)'സുമിത്ര' എന്ന വീട്ടമ്മയുടെ ജീവിതമാണ്
പരമ്പരയുടെ കഥാചുരുക്കം.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരകളിലൊന്നാണ് 'കുടുംബവിളക്ക്' (Kudumbavilakku).സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയുടെ കഥാചുരുക്കം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന 'സുമിത്ര'യുടെ അതിജീവനം വളരെ മികച്ച അടിത്തറയോടെ അവതരിപ്പിക്കുന്നതില്‍ പരമ്പര വിജയിച്ചു കഴിഞ്ഞു. പരമ്പരയിലെ താരങ്ങള്‍ ഓരോരുത്തരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്‌ക്രീനിന് അകത്തും പുറത്തും താരങ്ങളോട് സ്‌നേഹം കാണിക്കാന്‍ ആരാധകര്‍ മത്സരിക്കാറുമുണ്ട്. പരമ്പരയിലെ 'സുമിത്ര'യുടെ മരുമകളായ ഡോക്ടര്‍ 'അനന്യ'യായി സ്‌ക്രീനില്‍ എത്തുന്നത് ആതിര മാധവാണ്.
സോഷ്യല്‍മീഡിയയിലും സജീവമായ ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താന്‍ അഞ്ച് മാസം ഗര്‍ഭിണിയായ വിശേഷങ്ങളുമായി വിവാഹ വാർഷിക ദിനത്തില്‍ ആതിര എത്തിയിരുന്നു. പിന്നാലെ താരം സീരിയലിൽ നിന്ന് പോവുകയാണെന്ന തരത്തിലുള്ള വർത്തകളും എത്തി. എന്നാൽ അന്ന് ആതിര അത് നിഷേധിച്ചിരുന്നു. തൊട്ടടുത്തമാസം 'അനന്യ'യായുണ്ടാകില്ലെന്ന് ആതിര തന്നെ ഏഷ്യാനെറ്റ് പ്രൊമോയിലൂടെ അറിയിക്കുകയും ചെയ്‍തു.
undefined
ഇപ്പോഴിതാ 'കുടുംബവിളക്ക്' ലെക്കേഷനിലെ അവസാന ദിവസം വ്ളോഗായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ആതിര. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ എല്ലാവരും ആതിരയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 'കുടുംബവിളക്കി'ലെ അവസാന ദിവസമാണെന്നും ഇനി പരമ്പരയിലേക്ക് താനില്ലെന്നും ആതിര വീഡിയോയിൽ പറയുന്നു. പുതിയ 'അനന്യ'യെ നിങ്ങള്‍ കണ്ടല്ലോ, ഇനി റീപ്ലേസ്‌മെന്റ് ഉണ്ടാവില്ല, 'അനന്യ'യെന്ന കഥാപാത്രത്തെ സ്‍നേഹിച്ച എല്ലാവരോടും ആതിര നന്ദി പറഞ്ഞു.
ആതിര 'കുടുംബവിളക്കിൽ'നിന്നും പോകുന്നതിൽ ദു:ഖമുണ്ടെന്ന് ആയിരുന്നു താരങ്ങളുടെ എല്ലാം പ്രതികരണം. പരമ്പരയുടെ ക്ലൈമാക്‌സ് വരെ ആതിര വേണമെന്ന് ആഗ്രഹിച്ചിരുന്നതായി വേദികയായി എത്തുന്ന ശരണ്യ ആനന്ദ് പറഞ്ഞു. എല്ലാം പുതിയ തുടക്കമാണെന്നായിരുന്നു മീര വാസുദേവ് പറഞ്ഞത്. എല്ലാം നന്നായിരിക്കട്ടെയെന്നും മീര പറഞ്ഞു. മറ്റെല്ലാ അണിയറക്കാരോടും ആതിര യാത്ര പറഞ്ഞു. അനന്യ എന്ന കഥാപാത്രം ഞാൻ ഒരിക്കലും മറക്കില്ല, ഹൃദയത്തിൽ എപ്പോഴും ഉണ്ടാകും എന്നും വീഡിയോ അവസാനിപ്പിച്ചുകൊണ്ട് ആതിര പറഞ്ഞു.