'സാന്ത്വനം' പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് സ്‌ക്രീനില്‍ എത്തുന്നത്. അങ്ങനെയുള്ള കഥാപാത്രമാണ് 'തമ്പി'യുടെ സഹോദരിയായി സ്‌ക്രീനിലെത്തുന്ന 'രാജലക്ഷ്‍മി'യുടേതും. 'രാജലക്ഷ്‍മി'യായി പരമ്പരയിലെത്തുന്നത് സരിത ബാലകൃഷ്‍ണനാണ്.
മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് 'സാന്ത്വനം' (Santhwanam Serial). കൂട്ടുകുടുംബത്തിലെ ആളുകളുടെ മനോഹരമായ സ്‌നേഹം പറഞ്ഞുപോകുന്ന പരമ്പര റേറ്റിംഗ് ചാര്‍ട്ടുകളിലും ഒന്നാമത് തന്നെയാണ്. തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്‌സി'ന്റെ (Pandian Stores) റീമേക്കായി എത്തിയ പരമ്പരയിലെ 'ശിവാഞ്ജലി' (Sivanjali) എന്ന ജോഡികള്‍ സോഷ്യല്‍മീഡിയയിലും തരംഗമായിക്കഴിഞ്ഞു. മനോഹരമായ കുടുംബകഥ പറയുന്നതോടൊപ്പംതന്നെ, കുടുംബത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന പലരേയും കുടുംബാംഗങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഏക മകളെ പ്രണയിച്ച് വിവാഹം കഴിച്ച 'സാന്ത്വനം' വീട്ടിലെ 'ഹരി'യോടുള്ള പകയും ദേഷ്യവും കൊണ്ട്, 'തമ്പി' എന്നയാള്‍ 'സാന്ത്വന'ത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് നിലവിലെ കഥാഗതി. അതോടൊപ്പം തന്നെ 'ജയന്തി', 'രാജലക്ഷ്‍മി'തുടങ്ങിയ നെഗറ്റീവ് റോളുള്ള കഥാപാത്രങ്ങളേയും പരമ്പരയില്‍ കാണാം.
പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് സ്‌ക്രീനില്‍ എത്തുന്നത്. അങ്ങനെയുള്ള കഥാപാത്രമാണ് 'തമ്പി'യുടെ സഹോദരിയായി സ്‌ക്രീനിലെത്തുന്ന രാജലക്ഷ്‍മിയുടേതും. 'സാന്ത്വനം' വീട്ടിലെ ഐക്യം തകര്‍ത്ത്, തന്റെ മകലേയും മരുമകനേയും സ്വന്തം വീട്ടിലേക്ക് എത്തിക്കണം എന്ന നിര്‍ദേശവുമായാണ് 'തമ്പി' സഹോദരിയെ സാന്ത്വനം വീട്ടിലേക്ക് അയക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പരമ്പരയിലെ പ്രധാന വില്ലന്‍ കഥാപാത്രം 'രാജലക്ഷ്‍മി'യാണുതാനും.
undefined
'രാജലക്ഷ്‍മി'യായി പരമ്പരയിലെത്തുന്നത് മിനിസ്‌ക്രീനിലൂടേയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ 'സരിത ബാലകൃഷ്‍ണനാ'ണ് (Saritha Balakrishnan). മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന 'ഖല്‍ബാണ് ഫാത്തിമ' പോലുള്ള ആല്‍ബം വീഡിയോകളിലും താരം എത്തിയിരുന്നു. എന്നാല്‍ മിന്നുകെട്ട് പരമ്പരയുടെ ടൈറ്റില്‍ പാട്ടിലൂടെയാണ് സരിത പ്രേക്ഷകരുടെ മനസ്സില്‍ ഓര്‍ത്തിരിക്കുന്നത്. 'അശകൊശലേ പെണ്ണുണ്ടോ' എന്ന പാട്ട് ഇന്നും ആളുകളുടെ നാവിന്‍ തുമ്പിലുണ്ട്. അമ്പതിലധികം പരമ്പരകളില്‍ വേഷമിട്ട സരിത ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ചര്‍ച്ചകളിലും നിറയുന്നത് 'രാജലക്ഷ്‍മി'യായിട്ടാണ്. 'സാന്ത്വനം' വീട്ടിലേക്ക് 'രാജലക്ഷ്‍മി' കാലെടുത്ത് വച്ചതുമുതല്‍ പ്രശ്‌നങ്ങളാണ്. 'രാജലക്ഷ്‍മി' പ്രേക്ഷകരെ ചൊടിപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെയാണ് 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഫുഡ് ചാനലി'ലെ സരിതയുടെ വീഡിയോ ഹിറ്റാകുന്നത്.
നാടന്‍ രുചികളെ പരിചയപ്പെടുത്തുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഫുഡ് ചാനലില്‍ മുന്നേയും വീഡിയോയുമായി സരിത എത്തിയിട്ടുണ്ട്. സരിതയക്കൂടാതെ ബിഗ്‌ബോസ് ഫെയിം മഞ്ജു പത്രോസ്, രേഖ രതീഷ് തുടങ്ങിയവരെല്ലാംതന്നെ കുക്കിംഗ് വീഡിയോയുമായി ചാനലില്‍ എത്താറുണ്ട്. സെലബ്രിറ്റി കുക്കിംഗ് രസകരമായി കാണിക്കുന്ന ചാനലിലെ വീഡിയോകള്‍ മിക്കപ്പോഴും തരംഗമാകാറുമുണ്ട്. തമിഴ്‌നാട് സ്‌പെഷ്യല്‍ പനംകിഴങ്ങുകൊണ്ട് രുചിയേറുന്ന വിഭവങ്ങളുമായാണ് ഇത്തവണ സരിത ചാനലില്‍ എത്തിയത്. ഇതിന് മുന്നേയും ആടിന്റെ കരള്‍ ഫ്രൈ, കറുത്ത അരികൊണ്ടുള്ള ബിരിയാണി തുടങ്ങിയ വീഡിയോകളും പ്രേക്ഷകര്‍ വൈറലാക്കിയികുന്നു. ''ശരിക്കും 'ലച്ചു' ഇത്ര പാവമാണോ, അവിടെ ഭീകരിയാണെങ്കിലും ഇവിടെ എത്ര സിംപിളാണ്, അവിടെ കുടുംബം കലക്ക് ഇവിടെ കിഴങ്ങ് പുഴുക്ക്'' തുടങ്ങിയ കമന്റുകളോടെ മനോഹരമായ വീഡിയോ ഇതിനോടകംതന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.
വീഡിയോ കാണാം