വിവാഹ സമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളുടെ ചിത്രങ്ങൾ കാണിച്ച് ഇത് ഇവരുടെ കുട്ടികളാണെന്ന തരത്തിലായിരുന്നു പ്രചരണം
സാന്ത്വനം എന്ന ഏഷ്യാനെറ്റ് പരമ്പരയില്‍ 'ജയന്തി' എന്ന കഥാപാത്രമായെത്തി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് അപ്‌സര രത്‌നാകരന്‍ (Apsara Ratnakaran). നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രമാണെങ്കിലും അപ്‌സരയാണ് പരമ്പരയുടെ കഥാഗതിയുടെ സുപ്രധാന ഘടകം. കഴിഞ്ഞ ദിവസമായിരുന്നു അപ്‌സരയുടെ വിവാഹം. ഇത് സംബന്ധിച്ചുള്ള ചർച്ചകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിശേഷങ്ങളിൽ ഒന്ന്. കഴിഞ്ഞദിവസം ചോറ്റാനിക്കരയില്‍ വച്ചായിരുന്നു അപ്‌സരയും സംവിധായകനും നടനുമായ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
എന്നാൽ വിവാഹ സമയത്ത് അവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളുടെ ചിത്രങ്ങൾ കാണിച്ച് ഇരുവർക്കും കുട്ടികളുണ്ടെന്നും അവരെ ആരും ശ്രദ്ധക്കുന്നില്ലെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിക്കുന്നതിന് എതിരെ പ്രതികരിക്കുകയാണ് താരങ്ങളിപ്പോൾ. വിവാഹസമയത്ത് തങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ കുട്ടികളാണ്. പിന്നെ ചില ആർട്ടിസ്റ്റുകളുടെ മക്കളും. അല്ലാതെ ഞങ്ങൾക്ക് രണ്ടുപേർക്കും കുട്ടികളില്ല. വിവാഹവേദിയിൽ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകൾ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു. ഇത് പ്രചരിപ്പിക്കരുത്. വിഷമം കൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്, അപ്സര പറയുന്നു. റിസപ്ഷൻ ചടങ്ങുകളിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
undefined
ആർട്ടിസ്റ്റുകളുടെ മക്കളൊക്കെ അടുത്തുവന്ന് നിൽക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അത്തരം പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല. അത് ഞങ്ങളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവാഹ ദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല, പിന്നെ പലരും വിളിച്ചപ്പോഴാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതായി അറിയുന്നത്. ആൽബിക്കും അപ്സരയ്ക്കും മക്കളുണ്ടെന്നുള്ള തരത്തിലായിരുന്നു പല യൂട്യൂബ് ചാനലുകളിലും വന്ന വാർത്തകൾ. ഇന്‍റര്‍കാസ്റ്റ് വിവാഹം ആണെങ്കിലും വീട്ടുകാർക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ആൽബി പറഞ്ഞു.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. 'ഉള്ളതു പറഞ്ഞാല്‍' എന്ന മിനിസ്‌ക്രീന്‍ പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളതു പറഞ്ഞാല്‍' പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്‌സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തതും 'ഉള്ളത് പറഞ്ഞാല്‍' എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അപ്‌സര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്‌സര. തൃശ്ശൂര്‍ സ്വദേശിയായ ആല്‍ബിന്‍ പത്ത് വര്‍ഷത്തോളമായി മിനിസ്‌ക്രീൻ അണിയറയിൽ സജീവമാണ്.