മകളേയും മരുമകനേയും സാന്ത്വനത്തില്‍ നിന്നും അകറ്റാന്‍ തമ്പി ശ്രമിച്ച കളികളെല്ലാം പാളിയതിന്റെ ഭാഗമാണ് ഇപ്പോഴുള്ള അപ്പുവിന്റെ തിരോധാനവും.
മലയാളികളുടെ പ്രിയ പരമ്പരയായ സാന്ത്വനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ ത്രില്ലിംഗ് ആയാണ് മുന്നോട്ട് പോകുന്നത്. കൂട്ടുകുടുംബത്തിലെ സ്‌നേഹത്തിലൂന്നിയാണ് പരമ്പര തുടങ്ങിയതെങ്കിലും പിന്നീടത്, മറ്റ് പല വഴിയിലേക്കും തിരിയുകയായിരുന്നു. മക്കളും മരുമക്കളും ഒന്നിച്ച് കഴിഞ്ഞിരുന്ന സാന്ത്വനം വീട്ടിലേക്ക് മറ്റ് പലരും കടന്നുവന്നതാണ് കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം. സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യയായ അപര്‍ണ്ണ എന്ന അപ്പുവിന്റെ കുടുംബം സാന്ത്വനത്തിലേക്ക് ഇടപെട്ടതുമുതലാണ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നാട്ടിലെ പണക്കാരനായ തമ്പിയുടെ മകളാണ് അപ്പു. സാമ്പത്തികമായി വളരെ താഴെക്കിടയിലുള്ള സാന്ത്വനത്തിലെ ഹരിയെ അപ്പു പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുതന്നെയാണ് അപ്പുവിന്റെ വീട്ടുകാരുടെ പ്രധാന പ്രശ്‌നവും.
മകളേയും മരുമകനേയും സാന്ത്വനത്തില്‍ നിന്നും അകറ്റാന്‍ തമ്പി ശ്രമിച്ച കളികളെല്ലാം പാളിയതിന്റെ ഭാഗമാണ് ഇപ്പോഴുള്ള അപ്പുവിന്റെ തിരോധാനവും. തമ്പിയും സഹോദരി രാജേശ്വരിയും ഒന്നിച്ചായിരുന്നു അപ്പുവിനെ സാന്ത്വനത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സംഗതി മനസ്സിലാക്കിയ ഹരി, തമ്പിയേയും രാജേശ്വരിയേയും തമ്മില്‍ തെറ്റിക്കാനുള്ള വഴിയൊരുക്കി. തന്റെ അച്ഛനേയും അപ്പച്ചിയേയും തെറ്റിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെന്ന് മനസ്സിലാക്കിയ ശേഷമാണ് അപ്പുവിനെ കാണാതായിരിക്കുന്നത്. ശേഷം അപ്പു ആരോടും സംസാരിച്ചിട്ടുമില്ല. അപ്പുവിനെ കാണാതായതിന് ഇരു വീട്ടുകാരും പരസ്പരം പഴി ചാരുന്നുമുണ്ട്.
undefined
ബാലന്‍ ഹരി ശിവന്‍ തുടങ്ങിയവരെല്ലാംതന്നെ അപ്പുവിനെ അന്വേഷിച്ച് ഇറങ്ങിക്കഴിഞ്ഞു. അപ്പുവിന്റെ കൂട്ടുകാരുടെ വീടുകളിലാണ് അന്വേഷിക്കുന്നത്. തന്റേതായ വഴിക്ക് തമ്പിയും അന്വേഷണവുമായി മുന്നോട്ട് തന്നെയാണ്. ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിട്ടും എന്തിനാണ് അപ്പുവിനെ തനിച്ച് അയച്ചതെന്നാണ് അഞ്ജലിയുടെ അച്ഛന്‍ ചോദിക്കുന്നത്. അതെല്ലാമോര്‍ത്ത് കരയുകയാണ് ദേവിയും അഞ്ജലിയുമെല്ലാം. തിരഞ്ഞ് പോകുന്നതിനിടെ, ബാലന്‍ പറയുന്നത് പോലീസില്‍ ഒരു പരാതി കൊടുത്താലോ എന്നാണ്. അങ്ങനെ എല്ലാവരും ചേര്‍ന്ന് പരാതിയും കൊടുക്കുന്നുണ്ട്. തമ്പിയുടെ വീട്ടില്‍ നിന്നും അപ്പു കയറിപ്പോയ ടാക്‌സിക്കാരന്റെ വീട്ടിലും അന്വേഷണവുമായി തമ്പി എത്തുന്നുണ്ടെങ്കിലും, വ്യക്തമായ മറുപടിയൊന്നും കിട്ടുന്നില്ല. അപ്പു എവിടെയാണെന്നതിന് ഒരു ക്ലൂ പോലും പരമ്പര നല്‍കാത്തത് പ്രേക്ഷകരെ ശരിക്കും മുള്‍മുനയിലേക്ക് നയിക്കുന്നുണ്ട്.
'സിദ്ധാര്‍ത്ഥ്' ഇനി പുറംലോകം കാണുമോ?, 'കുടുംബവിളക്ക്' റിവ്യു
'സാന്ത്വന'ത്തിന്റെ പടിയിറങ്ങി 'അപര്‍ണ', റിവ്യു