സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നത് : അനുരാഗ് കശ്യപ്

By Web Team  |  First Published May 25, 2023, 8:22 PM IST

ഇന്ത്യയില്‍ സ്വതന്ത്ര സിനിമ രംഗം വലിയ ആശയകുഴപ്പത്തിലും പ്രതിസന്ധിയിലുമാണ് എന്നാണ് അനുരാഗ് കശ്യപ് ഫോര്‍ബ്സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 


കാൻ : തന്റെ സിനിമയായ കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന സന്തോഷത്തിലാണ് സംവിധായകൻ അനുരാഗ് കശ്യപ്. എന്നാല്‍ ഇന്ത്യയില്‍ സ്വതന്ത്ര സിനിമ രംഗം നല്ല അവസ്ഥയില്‍ അല്ലെന്ന ആശങ്കയാണ് ഇപ്പോള്‍ അനുരാഗ് കശ്യപ് പങ്കുവയ്ക്കുന്നത്.  ഇന്ത്യയില്‍ സ്വതന്ത്ര സിനിമ രംഗം വലിയ ആശയകുഴപ്പത്തിലും പ്രതിസന്ധിയിലുമാണ് എന്നാണ് അനുരാഗ് കശ്യപ് ഫോര്‍ബ്സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.  ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ചലച്ചിത്രകാരന്മാരോട്  ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നത് എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. 

ഇന്ത്യയിലെ സ്വതന്ത്ര സിനിമയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, അനുരാഗ് പറഞ്ഞത് ഇതാണ്. “ലോക്ക്ഡൗൺ കാരണം സ്വതന്ത്ര്യ സിനിമ ആശയക്കുഴപ്പത്തിലും വളരെ മോശം അവസ്ഥയിലുമാണ്. സ്ട്രീമിംഗ് രംഗം ഇന്ത്യൻ സ്വതന്ത്ര്യ  സിനിമയുടെ പിടിവള്ളിയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ സമയത്ത്, മുഖ്യധാരാ സിനിമ പോലും സ്ട്രീമിംഗ് ചെയ്യാൻ തുടങ്ങി. അതിനാൽ സ്വതന്ത്ര സിനിമകളേക്കാൾ സ്ട്രീമർമാർ മുഖ്യധാരയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. അത് അതിജീവിക്കാനുള്ള ശ്രമം ഇനി നടത്തണം ” -അനുരാഗ് കശ്യപ് പറയുന്നു.

Latest Videos

undefined

ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ബിസിനസ്സ് തന്ത്രങ്ങള്‍ ഇന്ത്യ കീഴടക്കാന്‍ വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊളോണിയലിസ്റ്റ് രീതികളുമായാണ് അനുരാഗ്  താരതമ്യം ചെയ്തത്. “സ്ട്രീമിംഗ്  രംഗവും എല്ലാ ബിസിനസ്സും പോലെയാണ്. അവർ കടന്നുവരുന്നു, ആദ്യം അവര്‍ ഏറ്റവും നല്ല സുഹൃത്തായിരിക്കും. അവര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ്. എല്ലാ സ്ട്രീമിംഗ് രംഗങ്ങളും അങ്ങനെയാണ്. പിന്നെ അവര്‍ നമ്മളെ കോളനിയാക്കും. തുടർന്ന് അവർ നിങ്ങളെ ഭരിക്കാൻ തുടങ്ങും" -അനുരാഗ് കശ്യപ് തന്‍റെ നിലപാട് തുറന്നു പറഞ്ഞു. 

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ശക്തമാകുന്നതോടെ അത് നേരിട്ട് ബാധിക്കുക തീയറ്ററുകളെ ആയിരിക്കും എന്നും അനുരാഗ് കശ്യപ് പറയുന്നു. തീയറ്ററുകള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ ശത്രുക്കളാണ്. അതിനാല്‍ തന്നെ കാത്തിരുന്നാല്‍ അവ പൂട്ടിപോകുന്നത് കാണാം എന്നും അനുരാഗ് കശ്യപ് പറയുന്നു. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുരാഗ് കശ്യപ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം രംഗത്ത് സജീവമായി ഉണ്ട്. നെറ്റ്ഫ്ലിക്സിലെ ആദ്യ ഇന്ത്യൻ ഒറിജിനൽ സീരീസായ സേക്രഡ് ഗെയിംസില്‍ അനുരാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 2020-ൽ പുറത്തിറങ്ങിയ ചോക്ക്ഡ് എന്ന ചിത്രവും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങിയത്. 

ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നീ രണ്ട് നെറ്റ്ഫ്ലിക്സ് ആന്തോളജികളുടെ ഭാഗമായി അനുരാഗ് ചിത്രം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന രണ്ട് ചിത്രങ്ങളായ ഡിജെ മൊഹബത്ത്, ദോബാരാ എന്നിവ തിയേറ്ററുകളിൽ റിലീസ് ചെയ്‌തെങ്കിലും സ്ട്രീമിംഗിൽ റിലീസ് ചെയ്തതിന് ശേഷമാണ് അവ ശ്രദ്ധ പിടിച്ചുപറ്റിയത്. 

ഡ്വെയ്ന്‍ ജോണ്‍സന്‍റെ വിഷാദ രോഗം സംബന്ധിച്ച് വെളിപ്പെടുത്തല്‍; പിന്തുണയുമായി ദീപിക

'കെന്നഡി ചിത്രം എഴുതിയത് വിക്രത്തെ കണ്ട്; പക്ഷെ സമീപിച്ചപ്പോള്‍ വിക്രം പ്രതികരിച്ച് പോലും ഇല്ല'

click me!