Anshitha Anji : 'നിങ്ങളെന്നെ കരയിച്ചുകളഞ്ഞു'; അൻഷിത പറയുന്നു

By Web Team  |  First Published Mar 8, 2022, 11:15 PM IST

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. 


ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും(Bipin jose) അൻഷിത അഞ്ജിയുമാണ്(Anshitha Anji). നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.  പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. 

നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു വീഡിയോ ആണ് പുറത്തുവരുന്നത്. അടുത്തിടെയാണ് അൻഷിത യുട്യൂബിൽ സജീവമാകുന്നത്. വൈകാതെ വലിയ ആരാധകരെ സ്വന്തമാക്കുകയും വീഡിയോകളെല്ലാം ഹിറ്റാവുകയും ചെയ്തു. സ്വാഭാവികമായും അൻഷിതയെ തേടി യൂട്യൂബ് അംഗീകാരവും എത്തി. നടിക്ക് സിൽവർ ബട്ടൺ കിട്ടിയിരിക്കുകയാണ്. 

Latest Videos

undefined

എന്നാൽ ഇതൊന്നുമല്ല, ഈ വീഡിയോയുടെ പ്രത്യേകത. സിൽവർ ബട്ടൻ കിട്ടിയ കാര്യം അൻഷിത അറിഞ്ഞത് ഏറ്റവും അവസാനമായിരുന്നു. വീഡിയോ എടുക്കുന്ന ടീമും കൂടെവിടെ ടീമും കൂടി താരത്തിന് ഒരുക്കിയ സിൽവർ ബട്ടൺ സർപ്രൈസാണ് പുതിയ വീഡിയോ. ലഞ്ച് കഴിക്കാമെന്ന് പറഞ്ഞ് കൂടെവിടെയിലെ റാണി നിഷ മാത്യുവും, ഋഷി ബിബിൻ ജോസും എല്ലാം ഒരുമിച്ച് കൂടുന്നു. തുടർന്ന് കേക്കും സിൽവർ ബട്ടനും നൽകി. ഇതോടെ അൻഷിതയ്ക്ക് കരച്ചിലടക്കാനായില്ല. വികാരഭരിതയായ അൻഷിത, കാഴ്ചക്കാരുടെ സ്നേഹത്തിന് മുന്നിൽ ഞാൻ കരഞ്ഞുപോയി എന്ന് പറഞ്ഞു. താൻ ഒരു കുഴി മടിച്ചിയാണെന്നും, തന്റെ ടീമാണ് ഇതൊക്കെ ചെയ്യിച്ചതെന്നും എല്ലാവർക്കുംവലിയ നന്ദിയുണ്ടെന്നും അൻഷിത പറഞ്ഞു. തുർന്ന് ലഞ്ച് കഴിച്ച ശേഷമുള്ള എല്ലാവരുടെയും രസകരമായ സംസാരവും വഡിയോയിലുണ്ട്. 

അടുത്തിടെയാണ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോക്ക് ലഭിച്ച കമന്റുകൾക്ക് മറുപടിയുമായി അൻഷിത എത്തിയത്. സാധാരണ ഞാന്‍ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല. പക്ഷെ ഇത് എന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യമായതുകൊണ്ട് പറയാമെന്ന് കരുതി. വെറുതേ നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിലും നല്ലതാണല്ലോ ഞാൻ തന്നെ പറയുന്നത്. അതെ, എന്റെ അച്ഛനും അമ്മയും ഡൈവോഴ്‌സ് ആണ്. പതിനെട്ട് വര്‍ഷത്തോളമായി അവര്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. 

നൂലുകെട്ട് വീഡിയോയില്‍ 'വാപ്പിയുടെ ഭാര്യ' എന്ന് പറഞ്ഞ് ഞാന്‍ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അത് അത്രയേ പറയുന്നുള്ളൂ.  അധികം വിശദീകരിക്കാൻ എനിക്ക് താത്പര്യം ഇല്ല. മറ്റൊരു പ്രധാന ചോദ്യം മതമേതാണെന്നായിരുന്നു. എന്തിനാണ് അതറിഞ്ഞിട്ട് കാര്യം. ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യനാണോ എന്നൊക്കെയാണ് ചോദ്യം.  ഞാനൊരു മനുഷ്യനാണ്. മതം പറയാന്‍ എനിക്ക് ഇഷ്ടമല്ല. അമ്പലത്തിലും പള്ളിയിലും എല്ലാം ഞാൻ പോകും. അത് എന്റെ ഇഷ്ടം മാത്രമാണ്. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതുപോലെ മറ്റാരേയും ഉപദ്രവിക്കാതെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്- എന്നുമായിരുന്നു താരത്തിന്റെ മറുപടി. 

click me!