ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. മലയാളിയാണെങ്കിലും ചെന്നൈയിലാണ് ശ്രീതു വളർന്നത്.
ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ' (Ammayariyathe). പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ് (sreethu Krishnan ). ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. മലയാളിയാണെങ്കിലും ചെന്നൈയിലാണ് ശ്രീതു വളർന്നത്. താരം അടുത്തിടെ പങ്കുവച്ച ഒരു വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച 7c എന്ന പരമ്പയിലെ ചില വീഡിയോ ശകലങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫാൻസ് അയച്ചുകൊടുത്ത വീഡിയോ വൈകാരികമായ ഒരു കുറിപ്പിനൊപ്പമാണ് ശ്രീതു പങ്കുവച്ചിരിക്കുന്നത്.
ശ്രീതുവിന്‍റെ കുറിപ്പിങ്ങനെ..
undefined
ഇത് കണ്ടുകൊണ്ടാണ് ഉണർന്നത്. അപ്പോൾ അത് നിങ്ങളുമായി പങ്കിടാമെന്ന് തോന്നി. ഇത് വിജയ് ടിവിയിൽ ഞാൻ ചെയ്ത 7c എന്ന സീരിയലിന്‍റെ അവസാന വീഡിയോ ആണെന്ന് ഞാൻ ഓർക്കുന്നു. ഇത് എനിക്ക് അയച്ചു തന്നതിന് വളരെ നന്ദി. ഓർമ്മകൾ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കാം, അത് വളരെ വലിയ സത്യമാണ്. എല്ലാം ആരംഭിച്ചതുപോലെ എനിക്ക് ഇത് കഴിയുന്നിടത്തോളം തുടരും. എന്നെ പിന്തുണച്ചതിന് വളരെ നന്ദി മക്കളേ...
തീർച്ചയായും എന്‍റെ ഏറ്റവും മികച്ചത് തന്നെ നിങ്ങൾക്ക് ഇനിയും നൽകും. കൂടാതെ എന്‍റെ അമ്മയോടും നന്ദി പറയണം. ആദ്യം മുതൽ എന്നെ പിന്തുണയ്ക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്തയാൾ. തീർച്ചയായും ഒരു ദിവസം നിങ്ങൾക്ക് എന്നെയോർത്ത് അഭിമാനിക്കാം.. അന്നും ഇന്നും എന്‍റെ കൂടെയുള്ള രണ്ട് മണ്ടൂസ്.. മേക്കപ്പ് ആർടിസ്റ്റ് കൽപ്പന മുത്തു, കവിത. ഇതുവരെയും എന്‍റെ കൂടെ തന്നെയുണ്ടായല്ലോ.. നന്ദി, ഒരുപാട് അഭിമാനം തോന്നുന്നു..
എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ താരം തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.