മെസിക്കും റൊണാള്‍ഡോയ്ക്കും എംബാപ്പെയ്ക്കും നെയ്‍മര്‍ക്കും കൈ കൊടുത്ത് അമിതാഭ് ബച്ചന്‍: വീഡിയോ

By Web Team  |  First Published Jan 20, 2023, 9:53 AM IST

റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം ആയിരുന്നു വേദി


ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങളോട് കുശലം ചോദിച്ച്, കൈകൊടുത്ത് ഇന്ത്യന്‍ സിനിമയിലെ അതികായന്‍. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഫുട്ബോള്‍ സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്ക് ഹസ്തദാനം നല്‍കിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം ആയിരുന്നു വേദി. താരത്തിളക്കത്താല്‍ ഫുട്ബോള്‍ പ്രേമികളുടെ സജീവ ശ്രദ്ധയിലുള്ള പാരീസ് സെയ്ന്‍റ് ജെര്‍മനും സൌദി ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൌഹൃദ മത്സരത്തിന് പ്രത്യേക അതിഥിയായാണ് അമിതാഭ് ബച്ചന്‍ എത്തിയത്.

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മെസിയും റൊണാള്‍ഡോയും എംബാപ്പെയും നെയ്മറും അടക്കമുള്ള കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കി, കുശലം ചോദിക്കുന്ന ബച്ചന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബച്ചന്‍ തന്നെ ട്വീറ്റ് ചെയ്‍തിട്ടുമുണ്ട്. റിയാദിലെ ഒരു വൈകുന്നേരം. എന്തൊരു സായന്തനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!!!, എന്നാണ് വീഡിയോയ്ക്കൊപ്പം അമിതാഭ് ബച്ചന്‍റെ വാക്കുകള്‍.

Latest Videos

undefined

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ 'ദൃശ്യം 2' നെ മറികടന്ന് 'പഠാന്‍'; ലക്ഷ്യം റെക്കോര്‍ഡ് ഓപണിംഗ്

T 4533 - "An evening in Riyadh .. " what an evening ..
Cristiano Ronaldo, Lionel Messi, Mbape, Neymar all playing together .. and yours truly invited guest to inaugurate the game .. PSG vs Riyadh Seasons ..
Incredible !!! pic.twitter.com/fXlaw9meeV

— Amitabh Bachchan (@SrBachchan)

Bachchan saab ignored the kid's handshake not once but twice 😂 pic.twitter.com/Kq2C4yy0s6

— Amit Kumar Dash (@amitnaamhai)

മെസി, എംബാപ്പെ, നെയ്മര്‍ എന്നിവര്‍ അണിനിരക്കുന്ന പിഎസ്ജി നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ കളിച്ച സൌദി ഓള്‍ സ്റ്റാര്‍ ഇലവനെ തോല്‍പ്പിച്ചത്.  റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ മെസിയും എംബാപ്പെയും ഗോൾ നേടി. നിറഞ്ഞു കവിഞ്ഞ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലെ കാണികൾക്ക് വിരുന്നായിരുന്നു മത്സരം. മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത് മെസി ആയിരുന്നു. സൌദി ക്ലബ്ബ് അല്‍ നാസറിന്‍റെ കളിക്കാരനാണ് നിലവില്‍ ക്രിസ്റ്റ്യാനോ. 

click me!