പിടികൂടിയ തത്തകളെ കോടനാട് കേന്ദ്രത്തിലേക്ക് മാറ്റി.
കൊച്ചി: ആലുവ മണപ്പുറത്ത് നിന്ന് സംരക്ഷിത വിഭാഗത്തിൽ പെടുന്ന അലക്സാസൻഡ്രിയന്‍ തത്തകളെ പിടികൂടി. കിളിജ്യോത്സ്യരിൽ നിന്നുമാണ് തത്തകളെ പിടികൂടിയത്. അഞ്ച് പേരിൽ നിന്നായി അഞ്ച് തത്തകളെയാണ് പിടികൂടിയത്. പറക്കുവാൻ കഴിയാത്ത രീതിയിൽ തത്തകളുടെ ചിറക് മുറിച്ചു മാറ്റിയിരുന്നു.
പിടികൂടിയ തത്തകളെ കോടനാട് കേന്ദ്രത്തിലേക്ക് മാറ്റി. ഇത്തരത്തിലുള്ള തത്തകളെ കയ്യിൽ വയ്ക്കുന്നത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.