5 ട്രെയിനുകൾ വൈകി, ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; നിയന്ത്രണ വിധേയമെന്ന് പൊലീസ്

ശിവഗംഗ എക്സ്പ്രസ്, സ്വതന്ത്ര സേനാനി എക്സ്പ്രസ്, ജമ്മു രാജധാനി എക്സ്പ്രസ്, ലഖ്നൗ മെയിൽ, മഗധ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുറപ്പെടാൻ വെകിയതാണ് സാഹചര്യത്തിലേക്ക് വഴി വച്ചത്.

5 trains delayed, crowd at New Delhi railway station traffic is under control says Police

ദില്ലി: ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ തിക്കും തിരക്കും. 5 ട്രെയിനുകൾ വൈകിയതാണ് വൻ തിരക്കിന് കാരണമായത്. പ്ലാറ്റ്ഫോം നമ്പർ 12, 13 ലും നിരവധി യാത്രക്കാർ എത്തിയതാണ് കാരണം. തിരക്ക് നിയന്ത്രിക്കാനായെന്ന് ദില്ലി പൊലീസ് അറിയിച്ചു. മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വിശദീകരണം. ശിവഗംഗ എക്സ്പ്രസ്, സ്വതന്ത്ര സേനാനി എക്സ്പ്രസ്, ജമ്മു രാജധാനി എക്സ്പ്രസ്, ലഖ്നൗ മെയിൽ, മഗധ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുറപ്പെടാൻ വെകിയതാണ് സാഹചര്യത്തിലേക്ക് വഴി വച്ചത്. ഇത് റെയിൽവേ സ്റ്റേഷനിലെ 12, 13 പ്ലാറ്റ്‌ഫോമുകളിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടാൻ കാരണമായി. 

 അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ജനക്കൂട്ട നിയന്ത്രണ നടപടികൾ പൊലീസ് ഉടനടി സ്വീകരിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ദില്ലി പൊലീസ് അറിയിച്ചു.  

Latest Videos

കുട്ടനാട്ടിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവം; മുഖ്യപ്രതി കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

tags
vuukle one pixel image
click me!