"ഇപ്പോൾ ആറ് ലക്ഷം ആളുകള്‍ നമ്മളെ ഫോളോ ചെയ്യുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍പ്പരം സന്തോഷം ഇല്ലല്ലോ"
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായി പരമ്പരയിലെത്തി പിന്നീട് നായികയായി അഭിനയിച്ച ക്രിസ്റ്റി ഇപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ആലീസ് ക്രിസ്റ്റി.
ഇപ്പോഴിത മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ യുട്യൂബ് വരുമാനവും മറ്റ് വിശേഷങ്ങളും വെളിപ്പെടുത്തുകയാണ് താരം. "ആദ്യമായി യൂട്യൂബില്‍ പങ്കുവെച്ചത് സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു. ഒരു അമ്പതിനായിരം വ്യൂസ് ഒക്കെയാണ് അതില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ അഞ്ച് ലക്ഷം വ്യൂസ് കിട്ടി. പിന്നെ പതിയെ ചാനല്‍ മുകളിലേക്ക് വന്നു. രണ്ട് ലക്ഷം രൂപയായിരുന്നു ആദ്യത്തെ വരുമാനം. അന്ന് എനിക്ക് പാര്‍ട്ണര്‍ഷിപ് ആയിരുന്നു. പകുതി അവര്‍ക്കും പകുതി എനിക്കും ആയിട്ടാണ് എടുത്തത്.
undefined
ഇപ്പോൾ ആറ് ലക്ഷം ആളുകള്‍ നമ്മളെ ഫോളോ ചെയ്യുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍ പരം സന്തോഷം ഇല്ലല്ലോ. അന്ന് അത് അറിഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്നര്‍ഷിപ്പ് ഒന്നുമില്ല. ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ചാനലിന് വേണ്ട കണ്ടന്റ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുമ്പോഴേക്കും നേരം വെളുക്കും. ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഏറെയും. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ചാനല്‍ വിജയത്തിലേക്ക് എത്തിച്ചത്". ആലീസ് പറയുന്നു. ഭർത്താവ് സജിന്റെ പിന്തുണയെ കുറിച്ചും താരം പറയുന്നുണ്ട്. സജിനാണ് വീഡിയോ എടുക്കാൻ പ്രേരിപ്പിക്കുന്നത്. വ്ലോഗിലൂടെ സജിനും ഒരു സെലിബ്രിറ്റിയായി മാറിയെന്നും ഒന്നിച്ചുള്ള വീഡിയോകൾ കാണാനാണ് പ്രേക്ഷകർക്ക് താല്പര്യമെന്നും ആലീസ് പറയുന്നു.
സീരിയലില്‍ താന്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും ആലീസ് പറയുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴേ താന്‍ അഭിനയിച്ച് തുടങ്ങിയിരുന്നുവെന്ന് താരം പറയുന്നുണ്ട്.