സൂപ്പര്‍സ്റ്റാര്‍സിന്റെ മക്കളെയല്ലേ സ്റ്റാര്‍ കിഡ്സ് എന്ന് വിളിക്കുന്നത്. നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന് കൃഷ്ണകുമാര്‍ ചോദിക്കാറുണ്ടെന്ന് റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ അഹാന പറയുന്നു.
തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ലെന്ന് നടി അഹാന കൃഷ്ണ കുമാര്‍. അടുത്തിടെ ഇറങ്ങിയ അഹാനയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ അഭിനയിച്ച അടി സിനിമയുടെ പ്രമോഷന് അഭിമുഖത്തിലാണ് നടി തന്റെ കരിയര്‍ കുടുംബ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞത്.
സൂപ്പര്‍സ്റ്റാര്‍സിന്റെ മക്കളെയല്ലേ സ്റ്റാര്‍ കിഡ്സ് എന്ന് വിളിക്കുന്നത്. നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന് കൃഷ്ണകുമാര്‍ ചോദിക്കാറുണ്ടെന്ന് റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ അഹാന പറയുന്നു. അച്ഛനൊക്കെ സിനിമയില്‍ എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല. അച്ഛന് നടനായതിന്റെ പ്രിവിലേജ് ഒന്നും എനിക്ക് കിട്ടിയിട്ടില്ല. അച്ഛനും അമ്മയും അടിച്ചു വളർത്തിയ പിള്ളേർ തന്നെയാണ് ഞങ്ങളെന്നും അഹാന പറഞ്ഞു.
undefined
വിവാഹം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അഹാന മറുപടി നല്കി. ഇപ്പോൾ 27 വയസായി, അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് ചോദിച്ചിട്ടില്ല. ഇനി ഈ ജന്മത്തിൽ അങ്ങനെ എന്നോട് ചോദിക്കുമെന്നും ഞാൻ കരുതുന്നില്ല. പിള്ളേരെ കല്യാണം കഴിച്ച് വിടുക എന്നത് ജീവിതത്തിലെ ഉത്തരവാദിത്തമായിട്ടോ ടാസ്ക്കായിട്ടോ എന്റെ മാതാപിതാക്കള്‍ കരുതിയിട്ടില്ലെന്നും അഹാന കൂട്ടിച്ചേര്‍ത്തു. ജീവിതം മുഴുവന്‍ വീട്ടിൽ തന്നെ നിൽക്കാനാണ് ആഗ്രഹമെങ്കിൽ എനിക്ക് അതിനും കഴിയും. ഒരിക്കലും പോയി വിവാഹം കഴിക്കെന്ന് അവർ പറയില്ല. ആ കാര്യം മാത്രമല്ല അത്തരത്തിലുള്ള ഒന്നിനും അവർ ആവശ്യപ്പെടാറില്ലെന്നും അഹാന സൂചിപ്പിച്ചു.
പെണ്മക്കളായതു അച്ഛനും അമ്മയും കേൾക്കേണ്ടി വന്നിട്ടുള്ള കുറേ ചോദ്യങ്ങളുണ്ടെന്നും അഹാന പറയുന്നു. ഹന്‍സു ജനിച്ച സമയത്ത് എവിടെയെങ്കിലും പോവുമ്പോള്‍ നാല് പെണ്‍കുട്ടികളാണ് അല്ലേ എന്ന് ചോദിക്കും, അച്ഛന് അതെ എന്ന് പറയും. ജോലിയൊക്കെ ഇച്ചിരി കുറവാണല്ലേ, അതെ എന്ന് അച്ഛന് പറയുന്നതോടെ അവര്‍ക്ക് ഇനി എന്ത് ചോദിക്കണമെന്ന് അറിയാത്ത അവസ്ഥയാവും.
പെണ്‍കുട്ടികളെ കെട്ടിക്കണ്ടേ, അവര്‍ക്ക് സ്ത്രീധനം കൊടുക്കണ്ടേ, അതുണ്ടാക്കണ്ടേ എന്ന തരത്തിലാണ് ഓരോ ചോദ്യങ്ങളെന്നും അഹാന പറയുന്നു.
'അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സ്, അതുവെച്ച് എന്നെ ജഡ്ജ് ചെയ്യണ്ട'; അഹാന
കഴിഞ്ഞ ആഴ്ച റിലീസായ പടം ട്രെയിനിലിരുന്ന് കാണുന്നയാള്‍; ചിത്രം പുറത്തുവിട്ട് സംവിധായകന്