'മല്ലിപ്പൂ'വിന് ചുവടുവച്ച് സ്റ്റെഫി ലിയോണും രാജേഷ് ഹെബ്ബാറും- വീഡിയോ

By Web Team  |  First Published Nov 27, 2022, 3:25 PM IST

സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി.


ലയാള സീരിയൽ രംഗത്തെ ശ്രദ്ധേയ താരമാണ് സ്‌റ്റെഫി ലിയോൺ. മികച്ച അഭിനയ ശൈലിയാണ് സ്റ്റെഫിയെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്. അതുകൊണ്ട് തന്നെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്താറുമുണ്ട്. ഏഴ് സീരിയലുകളിലാണ് സ്റ്റെഫി ഇതുവരെ നായിക വേഷത്തിലെത്തിയത്. മികച്ചൊരു നർത്തകി കൂടിയാണ് താരം. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. കേരളനടനത്തിനു ദേശീയ തലത്തിൽ പുരസ്‍കാരം ലഭിച്ചു. അതിനുശേഷമാണ് അഭിനയരംഗത്തേക്കു തിരിയുന്നത്. ഇപ്പോൾ നൃത്തവും അഭിനയത്തോടൊപ്പം തന്നെ കൊണ്ടുപോകുന്നുണ്ട് സ്റ്റെഫി. സമൂഹ മാധ്യമങ്ങളിൽ താരം കൂടുതലായി പങ്കുവെക്കാറുള്ളത് ലൊക്കേഷൻ കാഴ്ചകളാണ്. ഇപ്പോഴിതാ, നടൻ രാജേഷ് ഹെബ്ബാറും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് സ്റ്റെഫി പങ്കുവെക്കുന്നത്.

'മല്ലിപ്പൂ' എന്ന ട്രെൻഡിങായ തമിഴ് പാട്ടിനൊപ്പമാണ് ഇരുവരുടെയും ഡാൻസ്. സ്റ്റെഫിയെ പോലെ തന്നെ മികച്ചൊരു നർത്തകനാണ് രാജേഷും. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ഡാൻസ് വീഡിയോ കണ്ടത്. ഇരുവരുടെയും കോമ്പോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Stephy Leon (@stephyleo_n)

സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിനു വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. അങ്ങനെ അധികം പ്രണയിച്ചു നടന്ന ജോഡികളല്ല എന്നും, പക്ഷേ നല്ല സ്നേഹം ഉണ്ടായിരുന്നുവെന്നും സ്റ്റെഫി പറഞ്ഞിട്ടുണ്ട്. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോയായിരുന്നു കല്യാണം.

'അഗ്നിപുത്രി'യാണ് സ്റ്റെഫിയുടെ ആദ്യ സീരിയൽ, ഇതിൽ ഇരട്ട വേഷത്തിലായിരുന്നു. പിന്നീട് ചെയ്തതെല്ലാം നായിക വേഷങ്ങൾ തന്നെയായിരുന്നു. ഇപ്പോൾ 'ഭാവന' എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. വര്‍ഷങ്ങളായി സിനിമാ- സീരിയല്‍ രംഗത്ത് സജീവമാണ് രാജേഷ് ഹെബ്ബാര്‍. 

കണ്ണുനിറഞ്ഞ് പോയ നിമിഷം; കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്ത് പങ്കുവച്ച് നമിത

click me!