സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും.
സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും(Saubhagya Venkatesh) അർജുൻ സോമശേഖറും (Arjun Somasekhar).സോഷ്യൽ മീഡിയയിലൂടെ (social media) ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ജീവിതത്തിലേക്ക് മകള്‍ സുദർശന കൂടി എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. മകള്‍ക്ക് പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും പിമ്പുമുള്ള വിശേഷങ്ങൾ താരങ്ങള്‍ ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് സൗഭാഗ്യക്ക് പിത്താശയം നീക്കം ചെയ്യുന്ന ശാസ്ത്രക്രിയ നടന്നത്. പ്രസവം കഴിഞ്ഞ് ആഴ്ചകൾക്കകമായിരുന്നു ഇത്. ഈ വിവാരം താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഓപ്പറേഷന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളിലെ മനോനിലയെ കുറിച്ചാണ് താരം സംസാരിക്കുന്നത്. 'അനസ്തേഷ്യ നൽകുന്നതിന് തൊട്ടുമുമ്പ്, ഒരു ഡോക്ടർ (അനസ്ത്യേറ്റിസ്റ്റ് ആണെന്ന് തോന്നുന്നു) എന്നോട് നല്ല എന്തെങ്കിലും കാര്യം ആലോചിച്ച് ഉറങ്ങാൻ ആവശ്യപ്പെട്ടു. ഈ സുന്ദരമായ മുഖത്തെക്കുറിച്ചാണ് എനിക്ക് തോന്നിയത്... എന്റെ മിസ് ക്യൂട്ട് ഫേസ്... എന്റെ പരിഭ്രാന്തികളെല്ലാം അലിഞ്ഞുപോയി... ഉറങ്ങുന്നതിനുമുമ്പ് ദൈവത്തോട് പ്രാർത്ഥിക്കാൻ ഞാൻ കരുതിയിരുന്നു... എനിക്ക് മാതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്ന് ഞാൻ മനസിലാക്കി... സുദർശന.. സുദർശന.. സുദർശന... അവൾ എന്നെ മയക്കി... എനിക്ക് ഗാഢമായ ഉറക്കം ലഭിച്ചു..'- സൌഭാഗ്യ കുറിച്ചു.
undefined
ഞാന്‍ ഉടന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയാണെന്നും ആശുപത്രിയിലാണ് എന്നും പറഞ്ഞായിരുന്നു ആദ്യം സാഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചത്. പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോഴായിരുന്നു ഈ ഓപ്പറേഷൻ. എന്നാല്‍ പിന്നീട് പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണെന്ന് സൗഭാഗ്യ തന്നെ വ്യക്തമാക്കി. സുഖമായിരിക്കുന്നുവെന്നും താരം അറിയിക്കുകയായിരുന്നു.
സുദർശനയുടെ നൂലുകെട്ട്
മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ പങ്കുവച്ചിരുന്നു സൗഭാഗ്യ. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് സുദർശന ജനിച്ചത്. 'സുദ അമ്മയോടൊപ്പം, ആദ്യമായി, അമ്മ എന്നേക്കാൾ കുറച്ചുകൂടുതൽ ഒരാളോട് ഇഷ്ടം കാണിക്കുന്നു'- എന്നാണ് ഒരു ചിത്രത്തിനൊപ്പം സൌഭാഗ്യ കുറിച്ചിരുന്നത്. അടുത്തിടെയാണ് കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്റെ വിശേഷം സൗഭാഗ്യ പങ്കുവച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോകളാണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവച്ചിരുന്നു.
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ശ്രദ്ധ പിടിച്ചുപറ്റിയത് ടിക്ക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു. വീഡിയോകളിൽ നിറഞ്ഞു നിന്നെങ്കിലും സിനിമയില്‍ അഭിനയിക്കാനുള്ള ധൈര്യമില്ല തനിക്ക് എന്നായിരുന്നു നേരത്തെ സൗഭാഗ്യ പറഞ്ഞത്. ഏറെ നാള് പ്രണയത്തിലായിരുന്ന ശേഷമാണ് ചക്കപ്പഴത്തിലൂടെയും നൃത്തരംഗത്തും പരിചിതനായ അര്ജ്ജുന് സോമശേഖരനുമായുള്ള വിവാഹം. സൗഭാഗ്യയെ വിവാഹം ചെയ്ത ശേഷം, കുടുംബത്തിൽ നിന്നുള്ള നിരവധി വീഡിയോകളുമായി ഇരുവരും എത്താറുണ്ട്.