'നിന്‍റെ കുഞ്ഞിന്‍റെ കാര്യം നീ മറക്കാത്തത് പോലെ, എന്‍റെ കുഞ്ഞിനെ ഞാനും മറക്കില്ല'; കുറിപ്പുമായി ശിൽപ ബാല

By Web Team  |  First Published Jun 8, 2022, 12:24 PM IST

അമ്മയ്‍ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് ശില്‍പ


നടിയും നർത്തകിയും അവതാരകയും ഗായികയും റേഡിയോ ജോക്കിയും എല്ലാമാണ് മലയാളികൾക്ക് ശിൽപ ബാല (Shilpa bala).  ഇതിനെല്ലാം പുറമെ ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് ഈ യുവനടി. കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബൈയില്‍. നിരവധി സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയമായ ഷോകൾ ഹോസ്റ്റ് ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി ശിൽപ മാറി. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശിൽപ.

ഏകദേശം മൂന്ന് വർഷം മുമ്പാണ്, എന്റെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ചെറിയ അവധിക്കാലത്തിനായി ഞാൻ ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. എല്ലാകാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്‌ത ഒരു ജന്മദിനാഘോഷ യാത്രയായിരുന്നു അത്. എന്റെ കുഞ്ഞിന് ഡയപ്പറുകൾ മുതൽ ഇൻഡക്ഷൻ കുക്കർ, മരുന്നുകളും അധിക ബാഗുകളും വരെ. എ ടു ഇസഡ് സാധനങ്ങൾ കരുതി. എന്തൊക്കെയാണ് മുൻകരുതലായി ചെയ്യേണ്ടതെന്നറിയാത്ത കുഴഞ്ഞുമറിഞ്ഞ, ആശയക്കുഴപ്പത്തിലായ ഒരു അമ്മയായിരുന്നു ഞാൻ, എന്തെങ്കിലും മറന്നാൽ എല്ലാം തകിടം മറിയും. കുഞ്ഞിന്റെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരുത്താതെ എന്റെ അവധിക്കാലം ആസ്വദിക്കുക എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. ഒടുവിൽ ഞാൻ കാറിൽ കയറി. രണ്ട് മണിക്കൂർ കഴിഞ്ഞുവെന്ന് തോന്നുന്നു. പാതിവഴിയിലെത്തിയപ്പോൾ, സഹോദരി ചോദിച്ചു, നാളത്തെ പാർട്ടിക്ക് നീ എന്താണ് ധരിക്കുന്നതെന്ന്.

Latest Videos

undefined

ഞാൻ ഒന്നു നിർത്തി അവളെ നോക്കി! ഞാൻ അലറിവിളിച്ചു 'അയ്യോ ഇല്ല! ഞാൻ എന്റെ ഡ്രസ് എടുക്കാൻ മറന്നു!!’ ഞാൻ നടത്തുന്ന പാർട്ടിക്ക് ഞാൻ ഇടേണ്ട  ഡ്രസ്,  എന്റെ ഭർത്താവ് റിയർ വ്യൂ മിററിൽ നിന്ന് എന്റെ സഹോദരിയെ നോക്കി. അത് എടുക്കാൻ എന്നെ ഓർമ്മിപ്പിക്കാത്തതിന് അവളെ ചവിട്ടാൻ പോവുകയാണെന്ന് ആംഗ്യം കാണിച്ചു. കാർ ഒരു നിമിഷം നിശബ്ദമായി.  ഞാൻ ഇനി എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം എല്ലാവരുടെയും മുഖത്ത് കാണാം. ഇപ്പോൾ തിരികെ ഡ്രൈവ് ചെയ്യുന്നത് അസാധ്യവുമാണ്. ഞാൻ കരയാൻ തുടങ്ങി. എന്നാൽ അമ്മ ഈ സാഹചര്യങ്ങളെയെല്ലാം വളരെ തമാശയായാണ് കണ്ടത്. അവർ പൊട്ടിച്ചിരിച്ചു! എന്റെ ഭർത്താവും അച്ഛനും അമ്മയോടൊപ്പം ചേർന്നു.

ചിരി കുറച്ച് സമയത്തേക്ക് അവരാരും നിർത്തിയില്ല. ഒടുവിൽ, പെട്ടെന്ന് എന്നോട് അമ്മ പറഞ്ഞു ‘നീ എന്തെങ്കിലും മറക്കുമെന്ന് എനിക്കറിയാമായിരുന്നു! പക്ഷേ യാമികയുടെ കാര്യമൊന്നും അവൾക്കാവശ്യമുള്ളതായാലും ഇല്ലാത്തതായാലും നീ മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതും പറഞ്ഞ് അമ്മ ബാഗ് തുറന്ന് അതിനുള്ളിൽ എന്താണെന്ന് നോക്കാൻ പറഞ്ഞു. അതെന്റെ ഡ്രസായിരുന്നു. അവൾ പെട്ടെന്ന് പറഞ്ഞു, 'നീ നിന്റെ മകളുടേത് മറക്കാത്തത് പോലെ എന്റെ മകളുടെ കാര്യങ്ങൾ ഞാനും മറക്കില്ല. ഇതൊരു സൈക്കിളാണ്, എന്റെ ലോകത്തേക്ക് സ്വാഗതം!'എന്റെ ഈ അവിശ്വസനീയമായ അമ്മയ്ക്ക്, ജന്മദിനാശംസകൾ!- എന്നും ശിൽപ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shilpa Bala (@shilpabala)

click me!