ഒരു സ്വകാര്യ നമ്പറിൽ നിന്ന് ആദ്യം എസ്എംഎസ് ആയി ഒരു ലിങ്ക് ലഭിച്ചു. ഉടന്‍ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തതായി നഗ്മ പറയുന്നു.
ഹൈദരാബാദ്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നടിയും രാഷ്ട്രീയക്കാരിയുമായ നഗ്മ. 48 കാരിയായ നടി തന്‍റെ മൊബൈലില്‍ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താണ് പണി വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപ നടിക്ക് നഷ്ടപ്പെട്ടുവെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ന് നഗ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 99,998 രൂപ തട്ടിയെടുത്തു.
ടൈംസ് ഓഫ് ഇന്ത്യയോട് താന്‍ എങ്ങനെ കുരുക്കിലായി എന്ന് നടി വിവരിക്കുന്നുണ്ട്, ഒരു സ്വകാര്യ നമ്പറിൽ നിന്ന് ആദ്യം എസ്എംഎസ് ആയി ഒരു ലിങ്ക് ലഭിച്ചു. ഉടന്‍ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തതായി നഗ്മ പറയുന്നു. ബാങ്കില്‍ നിന്നും സാധാരണ ലഭിക്കുന്നത് പോലെയുള്ള സന്ദേശം പോലെയുണ്ടായിരുന്നു അത്. അതാണ് ക്ലിക്ക് ചെയ്തത്. രാത്രിയിൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോള്‍. ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് കോൾ വന്നു.
undefined
കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാം എന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു. ഇതോടെ നഗ്മയുടെ ഫോണിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും തട്ടിപ്പുകാരുടെ കൈയ്യിലായി. പിന്നീട് നഗ്മയുടെ ഇന്റർനെറ്റ് ബാങ്കിംഗിൽ ലോഗിൻ ചെയ്‌തതിന് ശേഷം തട്ടിപ്പുകാരൻ ഏതാണ്ട് ഒരു ലക്ഷം രൂപ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്.
തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ 20 ഓളം ശ്രമങ്ങൾ നടത്തുന്നതായി കാണിക്കുന്ന നിരവധിഒടിപികള്‍ തനിക്ക് ലഭിച്ചതായും നഗ്മ പറയുന്നു. നഗ്മ മാത്രമല്ല, അടുത്തിടെ നടി ശ്വേതാ മേനോനും തനിക്ക് 57,636 രൂപ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി അവകാശപ്പെട്ടിരുന്നു.
ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ ആസൂത്രീതമായ സൈബര്‍ ക്രൈം സംഘങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന് ലഭിച്ച പരാതികളില്‍ മാത്രം ഈ വര്‍ഷം ഫെബ്രുവരി 21 നും മാർച്ച് 6 നും 92 ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ, 93 പോലീസ് സ്റ്റേഷനുകളിൽ, 5 സൈബർ പോലീസ് സ്റ്റേഷനുകളിലും തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾ'
'അടിമുടി തട്ടിപ്പുകാരന്‍, എന്നെയും പറ്റിച്ചു' : വിജേഷ് പിള്ളയെക്കുറിച്ച് സംവിധായകന്‍ മനോജ് കാന