സീ കേരളം പരമ്പര അമ്മ മകളിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സംഗീതയെന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്.
ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മിത്ര കുര്യൻ(mithra kurian). കുറച്ചുകാലം അഭിനയത്തില്‍ നിന്നും മാറിനിന്ന മിത്ര ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. സീ കേരളം പരമ്പര അമ്മ മകളിലൂടെയാണ്(amma makal) താരത്തിന്റെ തിരിച്ചുവരവ്. സംഗീതയെന്ന കരുത്തുറ്റ സ്ത്രീകഥാപാത്രത്തെയാണ് താരം പരമ്പരയിൽ(serial) അവതരിപ്പിക്കുന്നത്.
ഒരു കോളേജ് വിദ്യാർത്ഥിനിയുടെ അമ്മയുടെ വേഷത്തിലാണ് ഇത്തവണ മിത്ര എത്തുന്നത്. മകളോടുള്ള സ്നേഹത്തിന്റെ പേരിൽ സ്വന്തം ആഗ്രഹങ്ങൾ ഉപേക്ഷിക്കുകയും അവൾക്കായി ജീവിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സംഗീത. മകളായ അനുവിന്റെ വേഷത്തിലെത്തുന്നത് മരിയയാണ്.
undefined
രാജീവ് റോഷനാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത് വിജയ് മറ്റൊരു സുപ്രധാന വേഷത്തിലും എത്തുന്നുണ്ട്. സിനിമാ സീരിയൽ രംഗത്ത് സജീവമായ യമുനയും പ്രധാന കഥാപാത്രവുമായി പരമ്പരയിൽ എത്തുന്നുണ്ട്. ഒക്ടോബർ 25നാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്.
സത്യ എന്ന പെണ്‍കുട്ടി, നിറപകിട്ട് തുടങ്ങിയ പരമ്പരകള്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൈസല്‍ അടിമാലിയാണ് അമ്മ മകള്‍ സംവിധാനം ചെയ്യുന്നത്. കെവി അനിലിന്റെ തിരക്കഥയിൽ നിര്‍മ്മാതാക്കള്‍ മോഡി മാത്യുവും ജയചന്ദ്രനുമാണ്. പൂക്കാലം വരവായി'ക്കു ശേഷം ക്ലാസിക് ഫ്രയിമ്‌സിന്റെ ബാനറില്‍ ഇവര്‍ നിര്‍മ്മിക്കുന്ന സീരിയല്‍ ആണ് 'അമ്മ മകള്‍'. കഥാതന്തുകൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും 'അമ്മ മകള്‍'എന്ന് അണിയറക്കാർ പറയുന്നു.