'നിന്നോടൊപ്പം എന്നും എപ്പോഴും'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഹൻസിക

By Web Team  |  First Published Dec 6, 2022, 9:40 PM IST

ഡിസംബർ 4ന്  ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. 


ണ്ട് ദിവസം മുൻപായിരുന്നു തെന്നിന്ത്യൻ താര സുന്ദരി  ഹൻസിക മോട്‌വാനി വിവാഹിതയായത്. സൊഹേൽ ഖതൂരിയയാണ് ഹൻസികയുടെ വരൻ. ഡിസംബർ 4ന്  ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഹൻസിക. 

“എന്നും എപ്പോഴും” എന്ന് കുറിച്ചു കൊണ്ടാണ് ഹൻസിക വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഡിസംബർ 3നായിരുന്നു ഹൻസികയുടെ മെഹന്ദി ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടംനേടിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Hansika Motwani (@ihansika)

തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്.

കുഞ്ഞു സ്വപ്‍നങ്ങളുമായി വന്ന 'ഷെഫീക്കിന്‍റെ സന്തോഷം'; 'വാനമ്പാടി..' ​ഗാനമെത്തി

 ഇക്കഴിഞ്ഞ ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം 'മഹാ'യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹൻസിക കുറിച്ചിരുന്നു. 50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.

click me!