അധികം നീളം കുറക്കണ്ടെന്ന് വിചാരിച്ചെങ്കിലും അറ്റം മുഴുവൻ പൊട്ടിയതുകൊണ്ട് ഇനി വരുന്ന മുടിയ്ക്ക് കരുത്ത് ഉണ്ടാവില്ലെന്ന് ഇവർ പറഞ്ഞു.
ദേവിക നമ്പ്യാരും വിജയ് മാധവും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. മകൻ ആത്മജയും ഇവരുടെ കുക്കിങ്ങും യാത്രകളുമെല്ലാം പ്രേക്ഷകർ അറിയുന്നത് യുട്യൂബ് ചാനൽ വഴിയാണ്. ഇപ്പോഴിതാ ദേവിക ആരാധകരെ വിഷമത്തിലാക്കിയ ഒരു കാര്യം ചെയ്തിരിക്കുകയാണ് താരം.
ദേവികയുടെ സൗന്ദര്യം താരത്തിന്റെ നീളൻ മുടിയാണെന്നാണ് ആരാധകർ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ നീളൻ മുടി വെട്ടി സ്റ്റൈൽ ആയിരിക്കുകയാണ് താരം. വിജയിക്കും മകനുമൊപ്പമാണ് സലൂണിലെത്തി താരം മുടി മുറിച്ചത്. "ഒരിക്കൽ മുൻവശത്ത് മാത്രം ലെയർ കട്ട് ചെയ്തതല്ലാതെ മുടി മുറിച്ചിട്ടില്ല, ഏത് ആണ് വേണ്ടതെന്നു പറയാൻ അറിയില്ല" എന്നാണ് ദേവിക പറയുന്നത്. സലൂണിലെ നിർദ്ദേശപ്രകാരം ബട്ടർഫ്ളൈ കട്ടാണ് ചെയ്തത്.
undefined
അധികം നീളം കുറക്കണ്ടെന്ന് വിചാരിച്ചെങ്കിലും അറ്റം മുഴുവൻ പൊട്ടിയതുകൊണ്ട് ഇനി വരുന്ന മുടിയ്ക്ക് കരുത്ത് ഉണ്ടാവില്ലെന്ന് ഇവർ പറഞ്ഞു. അതാണ് കൂടുതൽ ചെറുതാക്കുന്നത്. ഇനി വളരുമ്പോൾ നന്നായി വരുമല്ലോ എന്നാണ് നടി പറയുന്നത്. ഇത്രയും നീളം കുറച്ച് മുടി വെട്ടുന്നത് ആദ്യമായാണെന്നും അമ്മ കണ്ടാൽ ഓടിക്കുമെന്നുമൊക്കെ ഇതിനിടെ ദേവിക പറയുന്നുണ്ട്.
വെട്ടിയ ശേഷം ഇഷ്ടമായോയെന്ന ചോദ്യത്തിന് ഈ എന്നെ എനിക്ക് അക്സെപ്റ് ചെയ്യാൻ പറ്റുന്നില്ലെന്നാണ് നടി പറയുന്നത്. വിജയ്ക്ക് ഇഷ്ടമായോയെന്ന ചോദ്യത്തിന് ഇങ്ങനെ ആദ്യമായി കാണുകയല്ലേയെന്നായിരുന്നു മറുപടി. എന്തായാലും ആരാധകർ എല്ലാവരും താരത്തിന്റെ മുടി വെട്ടിയതിനു എതിരാണ്. നീളൻ മുടിയാണ് നടിയ്ക്ക് ചേരുന്നത് എന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷവും.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'മെയ്ഡ് ഇന്‍'
വിവാഹശേഷം അങ്ങനെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ ഒരു കൂരയ്ക്ക് കീഴില്‍ നമ്മളൊന്നിച്ച് താമസിക്കുന്നു എന്നൊരു മാറ്റമുണ്ട്. വ്ളോഗ് തുടങ്ങി യൂട്യൂബില്‍ ആക്റ്റീവായി അതാണ് വലിയ മാറ്റം. ഒരു വ്ളോഗറാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. മാഷിന് എന്താണ് പെട്ടെന്ന് തന്നെ മാറ്റമെന്ന് ഞാനും ചിന്തിച്ചു എന്നായിരുന്നു ദേവികയും പറഞ്ഞത്. ദേവിക വന്നതിന് ശേഷം പോസിറ്റീവായിട്ടുള്ള ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭയങ്കര എനര്‍ജറ്റിക്കാണ് ദേവികയെന്നായിരുന്നു വിജയ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..