'ഈ മനുഷ്യന്‍ എന്റെ സ്വന്തം, എന്റെ ആത്മവിശ്വാസം'; സന്തോഷം പങ്കുവച്ച് ചന്ദ്ര ലക്ഷ്മൺ

By Web Team  |  First Published Nov 11, 2022, 10:30 PM IST

കുഞ്ഞിനൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ.


മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താര ജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ബിഗ് സ്‌ക്രീനിൽ നിന്ന് മിനിസ്‌ക്രീനിൽ എത്തി തിളങ്ങിയ താരങ്ങളാണ് ഇരുവരും. വിവിധ സീരിയലുകളിൽ ഇവർ ഒരുമിച്ച് എത്തിയിരുന്നു. ഓൺ സ്‌ക്രീനിൽ ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ഏറ്റെടുത്തിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. 

ഇപ്പോഴിതാ, കുഞ്ഞിനൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ. ഇൻസ്റ്റാഗ്രാമിൽ വിവാഹചിത്രം പങ്കുവച്ചുകൊണ്ടാണ് ചന്ദ്ര ലക്ഷ്മൺ സന്തോഷം പങ്കുവച്ചത്. 'ഈ മനുഷ്യന്‍ എന്റെ സ്വന്തം, എന്റെ ആത്മവിശ്വാസം, എന്റെ കൂട്ടുകാരന്‍.. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഓരോ ദിവസവും ഞാൻ ആഘോഷിക്കുകയാണ്. ഞങ്ങള്‍ വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ കുഞ്ഞു ഭാണ്ഡവും (കുഞ്ഞിനെ) ഞങ്ങൾക്ക് കഴിയിൽ പിടിക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വിവാഹ വാര്‍ഷിക ആശംസകള്‍ പ്രിയനേ' എന്നാണ് ചന്ദ്ര കുറിച്ചിരിക്കുന്നത്.

Latest Videos

undefined

നിരവധി പേർ താരങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്. അതേസമയം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ടോഷിന്റെ പോസ്റ്റ് ഒന്നും ഇതുവരെ വന്നിട്ടില്ല. അതും ആരാധകർ ചോദിക്കുന്നുണ്ട്. ഓരോ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും യൂട്യൂബിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ടോഷ്. എന്നാൽ താരം വിവാഹ വാർഷികത്തിന്റെ കാര്യം മറന്ന് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

2021 നവംബർ 10ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ടോഷും ചന്ദ്രയും വിവാഹിതരായത്. സ്വന്തം സുജാത സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഒരാഴ്ച മുമ്പാണ് ഇവർക്ക് ആൺ കുഞ്ഞ് പിറന്നത്.

click me!