പ്ലസ് ടു കഴിഞ്ഞയുടനെയാണ് അനു അഭിനയ രംഗത്ത് എത്തുന്നത്.
ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർ അടുത്തറിഞ്ഞ നടിയാണ് അനുമോൾ. അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനു മിനിസ്‌ക്രീനില്‍ അരങ്ങേറിയത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി തുടങ്ങിയ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാനിയും പോലുള്ള പരമ്പരകളിലൂടേയും അനുമോള്‍ എത്തിയിരുന്നു. ഉദ്ഘാടന വേദികളിലും സ്ഥിരം സാന്നിധ്യമാണ് അനുമോള്‍.
ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ അനു പങ്കുവെച്ച ചിത്രങ്ങളും വീഡിയോയുമാണ് ആരാധക ശ്രദ്ധ നേടുന്നത്. പിറന്നാൾ ആശംസകൾ എൻറെ പ്രിയേ എന്നാണ് അമ്മയുടെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. അമ്മയ്ക്ക് ഒപ്പമുളള നിമിഷങ്ങൾ ചേർത്ത് ഒരു വീഡിയോയും താരം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയാണ് എല്ലാ കാര്യത്തിലും തന്റെ കരുത്തെന്ന് നേരത്തെ നടി പറഞ്ഞിട്ടുണ്ട്.
undefined
അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. സീരിയലില്‍ അഭിനയിക്കാന്‍ കുടുംബത്തിന് ആദ്യം എതിര്‍പ്പായിരുന്നുവെന്നാണ് അനുമോള്‍ പറയുന്നത്. കൈയില്‍ കാശ് വന്നാല്‍ പെണ്‍കുട്ടികള്‍ അപ്പനേയും അമ്മയേയും തള്ളിപ്പറയും എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. പക്ഷെ അമ്മയ്ക്കും അച്ഛനും അനുമോള്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. അനുവിന്റെ അച്ഛന്‍ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
പ്ലസ് ടു കഴിഞ്ഞയുടനെയാണ് ഞാന്‍ അഭിനയ മേഖലയിലേക്ക് വരുന്നത്. ആദ്യം കിട്ടിയത് ആയിരം രൂപയാണ്. അത് എല്ലാവര്‍ക്കും വീതിച്ചു കൊടുത്തു. രണ്ടാമത്തെ വര്‍ക്കില്‍ 1500 രൂപ കിട്ടി. പിന്നെ മൂവായിരം. നാലായിരം. അങ്ങനെ കൂടി വന്നു. പണം അമ്മയ്ക്ക് കൊടുക്കാന്‍ തുടങ്ങി. അമ്മ അത് ബാങ്ക് അക്കൗണ്ടിലിടും. അമ്മയാണ് എന്റെ കരുത്തെന്നും അനു പറഞ്ഞിരുന്നു. കരിയറില്‍ നില്‍ക്കുന്ന സമയത്ത് തന്നെ പണം സമ്പാദിക്കണം. അതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ വീടുണ്ട്. സ്ഥലവും കാറും വാങ്ങി. കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത് എന്നാണ് അനുമോള്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..