ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും (Bipin jose) അൻഷിത അഞ്ജിയുമാണ് (Anshitha Anji). നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും (Bipin jose) അൻഷിത അഞ്ജിയുമാണ് (Anshitha Anji). നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സൂര്യ കൈമളും ഋഷിയും തമ്മിലുള്ള റൊമാൻസ് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ റീൽസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടുന്ന വീഡിയോ ആണ് ഋഷിയ റൊമാൻസ്. 'തു ഹാത്ത് മേൻ ഹാത്ത് ജോ ദേ ഗയാ' എന്നാണ് അൻഷിത വീഡിയോക്കൊപ്പം കുറിക്കുന്നത്.
യുട്യൂബ് സിൽവർ ബട്ടൺ
undefined
അടുത്തിടെയാണ് അൻഷിത യുട്യൂബിൽ സജീവമാകുന്നത്. വൈകാതെ വലിയ ആരാധകരെ സ്വന്തമാക്കുകയും വീഡിയോകളെല്ലാം ഹിറ്റാവുകയും ചെയ്തു. സിൽവർ ബട്ടൻ കിട്ടിയ കാര്യം അൻഷിത അറിഞ്ഞത് ഏറ്റവും അവസാനമായിരുന്നു. വീഡിയോ എടുക്കുന്ന ടീമും കൂടെവിടെ ടീമും കൂടി താരത്തിന് ഒരുക്കിയ സിൽവർ ബട്ടൺ സർപ്രൈസായിരുന്നു അടുത്തിടെ പുറത്തുവിട്ട വീഡിയോ. ലഞ്ച് കഴിക്കാമെന്ന് പറഞ്ഞ് കൂടെവിടെയിലെ റാണി നിഷ മാത്യുവും, ഋഷി ബിബിൻ ജോസും എല്ലാം ഒരുമിച്ച് കൂടുന്നു. തുടർന്ന് കേക്കും സിൽവർ ബട്ടനും നൽകി. ഇതോടെ അൻഷിതയ്ക്ക് കരച്ചിലടക്കാനായില്ല. വികാരഭരിതയായ അൻഷിത, കാഴ്ചക്കാരുടെ സ്നേഹത്തിന് മുന്നിൽ ഞാൻ കരഞ്ഞുപോയി എന്ന് പറഞ്ഞു. താൻ ഒരു കുഴി മടിച്ചിയാണെന്നും, തന്റെ ടീമാണ് ഇതൊക്കെ ചെയ്യിച്ചതെന്നും എല്ലാവർക്കുംവലിയ നന്ദിയുണ്ടെന്നും അൻഷിത പറഞ്ഞു.
ബിപിൻ ജോസുമായി പ്രണയത്തിലോ...
അടുത്തിടെ മറ്റൊരു വീഡിയോയിലായിരുന്നു അൻഷിത രസകരമായി ആരാധകരുടെ ഗോസിപ്പ് പൊളിച്ചടുക്കിയത്. അൻഷിതയുമായുള്ള പ്രണയം എങ്ങനെ പോകുന്നു..? എന്നായിരുന്നു ബിപിൻ ജോസിനോട് താരത്തിന്റെ വാലന്റൈൻസ് ഡേ ചോദ്യം. അതാണ് പലർക്കും അറിയേണ്ടതെന്നും അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും താരം ബിപിനോട് പറയുന്നു. പിന്നാലെ തന്നെ ബിപിന് ഒരു ഭാര്യയും കുട്ടിയുമൊക്കെയുണ്ടെന്നും അൻഷിത വെളിപ്പെടുത്തുന്നുണ്ട്.
പലപ്പോഴും അൻഷിതയും ബിപിനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ എത്തിയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ പ്രണയമുണ്ടായിരുന്നോ എന്നായി അൻഷിതയുടെ അടുത്ത ചോദ്യം. ഭാര്യയെയും പ്രേമിച്ച് കെട്ടിയതാണെന്നും. നാലോളം പ്രണയം ഉണ്ടായിരുന്നുവെന്നും ബിപിൻ വെളിപ്പെടുത്തി. പ്രൊപ്പോസൽ സീൻ റിക്രിയേറ്റ് ചെയ്തും, കഥകൾ പറഞ്ഞും ഋഷിയെയും സൂര്യയെയും കുറിച്ച് സംസാരിച്ചുകൊണ്ടുമാണ് വീഡിയോ മുന്നോട്ടുപോകുന്നത്. ഒടുവിൽ ആരാധകർക്ക് പ്രണയദിന ആശംസകൾ പറഞ്ഞു ഭാര്യയോടും കുട്ടിയോടും 'ഐ ലവ് യു' പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്.