ഐശ്വര്യ റാംസായ് (Aishwarya ramsai) എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരിക്കും മലയാളികൾ ഈ നടിയെ അറിയുന്നുണ്ടാവുക. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയപ്പെട്ടവളായതും.
ഐശ്വര്യ റാംസായ് (Aishwarya ramsai) എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരിക്കും മലയാളികൾ ഈ നടിയെ അറിയുന്നുണ്ടാവുക. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയപ്പെട്ടവളായതും. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.
സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ 'കല്യാണി'യുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ് 'മൗനരാഗ'ത്തിന്റെ കഥാഗതി. 'കല്യാണി'യായി ഐശ്വര്യ എത്തുമ്പോൾ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയിലെ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യയെ മാത്രമല്ല, എല്ലാം താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
undefined
ഇപ്പോഴിതാ വലിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ റാംസായ്. തന്റെ പുതിയ തമിഴ് പ്രൊജക്ടിനെ കുറിച്ചാണ് താരം പറയുന്നത്. പ്രൊമോ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്റ വലിയ സന്തോഷം താരം പങ്കുവച്ചത്. വിജയ് ടിവിയില്‍ ആണ് സംപ്രേക്ഷണം ചെയ്യുന്ന 'ഭാരതി ദാസന് കോളനി' എന്ന സീരിയലിന്റെ വിശേഷമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇതെന്നും ആശംസകൾ എന്നും സഹ താരം ശ്രീശ്വേത കമന്റ് ചെയ്തു. ആശംസകൾ അര്‍പ്പിച്ചുകൊണ്ട് 'അമ്മയറിയാതെ താരം' ശ്രീതു കൃഷ്ണനും എത്തി. ഇതൊക്കെയാണെങ്കിലും 'മൗനരാഗ'ത്തിൽ നിന്ന് ഐശ്വര്യ പോവുകയാണോ എന്ന ആശങ്കയും ചില ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും.