സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെപരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.
വര്‍ഷങ്ങൾക്ക് ശേഷം താരസംഘടനയായ 'അമ്മ'യുടെ (AMMA) പൊതുപരിപാടിയിൽ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പതിറ്റാണ്ടുകള്‍ക്കു ശേഷം 'അമ്മ'യുടെ ഒരു ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്. ഇപ്പോഴിതാ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ടിനി ടോം.
സുരേഷ് ഗോപിയിൽ നിന്നും കൈനീട്ടം ടിനി ടോം വാങ്ങുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 'സുരേഷ് ഗോപി, അമ്മയുടെ ഓഫീസിൽ. കൈ നീട്ടവും കിട്ടി' എന്നായിരുന്നു ടിനി ചിത്രത്തോടൊപ്പം കുറിച്ചത്. നിരവധി പേരാണ് ഈ ഫോട്ടോ ഷെയർ ചെയ്യുകയും കമന്റുകളുമായി എത്തുകയും ചെയ്തത്.
undefined
ഇന്നായിരുന്നു സുരേഷ് ഗോപി അമ്മ മീറ്റിങ്ങിന് എത്തിയത്. 'അമ്മ'യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനും കൂടിയായിരുന്നു അദ്ദേഹം എത്തിയത്.
സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെപരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. 'അമ്മ' വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയെ തേടിയെത്താറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.
'ഇനിയുള്ളത് രണ്ട് കൊമ്പാണ്'; താടി വടിച്ച് പുത്തന്‍ ലുക്കില്‍ സുരേഷ് ഗോപി
തന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പനു വേണ്ടി സുരേഷ് ഗോപി (Suresh Gopi) അവതരിപ്പിച്ച ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. കുറുവച്ചന് എന്ന കഥാപാത്രത്തിനു വേണ്ടി നര പടര്‍ന്ന താടിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്. ഈ ലുക്കിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ നടത്തിയ പരാമര്‍ശത്തിന് മകന് ഗോകുല്‍ സുരേഷ് നല്കിയ മറുപടിയും വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനുവേണ്ടി കൊണ്ടുനടന്ന ആ നരച്ച താടി ഒഴിവാക്കി പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. രാജ്യസഭാ എംപി എന്ന നിലയില്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നത്. ലുക്കിനെ പരിഹസിച്ചവര്‍ക്കുള്ള സരസമായ മറുപടിയും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
ഒരു രാജ്യസഭാ എംപി എന്ന നിലയില്‍ എന്റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ കൊണ്ട് എന്റെ കൈകള്‍ക്ക് കരുത്തും എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു, സുരേഷ് ഗോപി കുറിച്ചു. ഇതിനൊപ്പമാണ് സമീപദിനങ്ങളില്‍ തന്റെ കഥാപാത്രത്തിന്റെ ലുക്കിനെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പ്രതികരണം- പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്... ഒറ്റക്കൊമ്പന്റെ കൊമ്പ്, സുരേഷ് ഗോപി കുറിച്ചു.