യു.കെ.യിലെ മലയാളികള്‍ക്കായി ഒരുക്കിയ സംഗീത പരിപാടിക്കായി എത്തിയതായിരുന്നു നഞ്ചിയമ്മയും രമേഷ് പിഷാരടിയും അടങ്ങുന്ന സംഘം.
അയ്യപ്പനും കോശിയും ചിത്രത്തിലൂടെ 'കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്..' എന്ന പാട്ട് പാടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് നഞ്ചിയമ്മ. ഒടുവിൽ മികച്ച ഗായികയ്ക്ക് ഉള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ഈ ഗാനത്തിലൂടെ നഞ്ചിയമ്മയെ തേടി എത്തി. കഴിഞ്ഞ ആഴ്ച രാഷ്ട്രപതിയിൽ നിന്നും നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അത് മലയാളികൾക്ക് ആകെ അഭിമാനമായി മാറി. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ലണ്ടനില്‍ നഞ്ചിയമ്മയ്‌ക്കൊപ്പം പാട്ടുപാടി ചുവടുവെയ്ക്കുന്ന രമേഷ് പിഷാരടിയാണ് വീഡിയോയിൽ ഉള്ളത്. പിഷാരടിയുടെ കുസൃതികൾ കണ്ട് പൊട്ടിച്ചിരിക്കുന്ന നഞ്ചിയമ്മയേയും വീഡിയോയിൽ കാണാം. നടനും വനംവകുപ്പ് ഉദ്യോഗസ്ഥനുമായ പഴനിസ്വാമിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'രമേഷ് പിഷാരടിയുടെ ലണ്ടന്‍ കുസൃതികള്‍' എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഈ വീഡിയോ പിഷാരടിയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
undefined
യു.കെ.യിലെ മലയാളികള്‍ക്കായി ഒരുക്കിയ സംഗീത പരിപാടിക്കായി എത്തിയതായിരുന്നു നഞ്ചിയമ്മയും രമേഷ് പിഷാരടിയും അടങ്ങുന്ന സംഘം. ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു ഈ ലണ്ടൻ യാത്ര.
സീതയായി ആരതി, റാം ആയി റോബിൻ; വിവാഹത്തിനായി കാത്തിരിക്കുന്നെന്ന് ആരാധകർ
നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ഗായകൻ ലിനു ലാൽ രംഗത്തെത്തിയിരുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതിനെതിരെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ 'ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല' എന്നായിരുന്നു വിമർശനങ്ങളോട് നഞ്ചിയമ്മ പ്രതികരിച്ചത്.