പ്രിയ പെറ്റിനൊപ്പം മോഹന്‍ലാല്‍; 'സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ച ആണോ'ന്ന് ആരാധകർ

By Web Team  |  First Published Dec 4, 2022, 2:25 PM IST

പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ‌ കാണാൻ സാധിക്കുക.


ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മോഹൻലാൽ ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സൂപ്പ‍ർ സ്റ്റാറാണ്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളാണ് മോഹൻലാൽ ജനങ്ങൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ 'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' എന്ന വീഡിയോയിലൂടെ മോഹ​ൻലാൽ ഒരു മൃഗ സ്നേഹി കൂടിയാണെന്ന് മലയാളികൾ കണ്ടു. ഇപ്പോഴിതാ തന്റെ പ്രിയ വളർത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. 

പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ‌ കാണാൻ സാധിക്കുക. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. 'ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊൻതൂവൽ കൂടി, സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പുലിയും പൂച്ചയും ഒറ്റ ക്ലിക്കിൽ, സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമിൽ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Latest Videos

undefined

അതേസമയം, 'എലോൺ' എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്ന്. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസ്'ആയിരുന്നു ഈ കോമ്പോയിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒടിടിയിൽ ആയിരിക്കും എലോൺ റിലീസ് ചെയ്യുക. ജീത്തു ജോസഫിന്റെ റാം ആണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന മോഹൻലാൽ ചിത്രം. മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ബറോസും റിലീസിനൊരുങ്ങുന്നുണ്ട്. മോണ്‍സ്റ്റര്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 

'അയാൾ ഒരു മനുഷ്യ സ്നേഹിയാണ്, അതാണ് പ്രകൃതിയെയും പക്ഷി- മൃഗങ്ങളെയും കൂടെ കൂട്ടാൻ കഴിയുന്നത്'

click me!