‘സിനിമയില്‍ അഭിനയിക്കുന്നവരാണന്ന് കരുതി, സോറി’; കളക്ടര്‍ രേണു രാജിനോട് മമ്മൂട്ടി

By Web Team  |  First Published Jan 10, 2023, 2:38 PM IST

കളക്ടർ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.


ലയാളികളുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന്റെ എൺപത്തി മൂന്നാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന്‍ അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി അടക്കമുള്ളവർ പരിപാടിയിൽ സന്നിഹിതരായി.  ഈ അവസരത്തിൽ‌ പരിപാടിക്കിടെ കളക്ടർ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 

കളക്ടർ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. 'കളക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കളക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ ജയൻ പറഞ്ഞപ്പോഴാണ് കളക്ടർ ആണെന്ന് അറിയുന്നത്', എന്ന് പറഞ്ഞ മമ്മൂട്ടി, രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്നും പറഞ്ഞു. 

Latest Videos

undefined

അതേസമയം, യേശുദാസ് പാടിയ 'തനിച്ചോന്നു കാണാന്‍' എന്ന പുതിയ ആല്‍ബത്തിന്‍റെ ഓഡിയോ ലോഞ്ച്  മമ്മൂട്ടി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസിന്‍റെ ചിത്രപ്രദര്‍ശനവും ഇവിടെ സംഘടിപ്പിച്ചിരുന്നു.

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലെന്ന് മകൻ, സഹായം തേടി കുടുംബം

നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.  ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.

click me!