വന്ദേ ഭാരത് ട്രെയിനില്‍ പോസ്റ്റര്‍; ‘ഇത് ലോക ചെറ്റത്തരം’ പ്രതികരിച്ച് കൃഷ്ണകുമാര്‍

By Web Team  |  First Published Apr 26, 2023, 10:15 AM IST

റെയിൽവേ പൊലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. നേരത്തെ വന്ദേഭാരതിന്  ഷൊ‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയിൽ വി കെ ശ്രീകണ്ഠൻ എംപി ഇടപെടുകയും റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. 


പാലക്കാട് : വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ  കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത് ഏറെ വിവാദമായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്. 

റെയിൽവേ പൊലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. നേരത്തെ വന്ദേഭാരതിന്  ഷൊ‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയിൽ വി കെ ശ്രീകണ്ഠൻ എംപി ഇടപെടുകയും റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. 
കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

Latest Videos

undefined

ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ നശിപ്പിക്കാൻ ശ്രമിച്ചതിന്  ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്നാണ് നേരത്തെ ബിജെപി ആരോപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് നടനും ബിജെപി അനുഭാവിയും ആയ കൃഷ്ണകുമാര്‍ നടത്തിയത്. 

‘ഇത് ലോക ചെറ്റത്തരം.’ എന്നായിരുന്നു സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാര്‍ പ്രതികരിച്ചത്. അതേ സമയം വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചത്. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ എംപി പറയുന്നു. 

അതേ സമയം സംഭവത്തിൽ റെയിൽവേ സുരക്ഷാസേന കേസെടുത്തു. ആർപിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 147 (റെയിൽ പരിസരത്ത് അതിക്രമിച്ചു കയറുക), 166 (ട്രെയിനിൽ പോസ്റ്റർ ഒട്ടിക്കുക) തുടങ്ങിയ, ജാമ്യം കിട്ടുന്ന വകുപ്പുകളിലാണു കേസ്. 2000 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

'എന്റെ അറിവോടെയല്ല, വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ചറിയില്ല': വി കെ ശ്രീകണ്ഠൻ എംപി

click me!