കൈലി ഉടുത്ത്, തലയിൽ തോര്‍ത്തും കെട്ടി, തനി കൃഷിക്കാരനായി ജയറാം; പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്

By Web Team  |  First Published Mar 25, 2023, 3:33 PM IST

ജയറാം നല്ലൊരു കർഷകൻ കൂടിയാണ്.


ലയാളികളുടെ പ്രിയ താരമാണ് ജയറാം. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് ജയറാം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. അഭിനേതാവിന് പുറമെ ചെണ്ടക്കാരൻ, കൃഷിക്കാരൻ, ആനപ്രേമി, മിമിക്രി ആർട്ടിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുന്ന ജയറാം നല്ലൊരു കർഷകൻ കൂടിയാണ്. ഇപ്പോഴിതാ ജയറാം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. വെള്ളരി, മത്തൻ, കത്തിരിക്ക, തക്കാളി, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികൾ അദ്ദേഹം വിളവെടുക്കുന്നുണ്ട്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ 'മറക്കുടയാൽ മുഖം മറയ്ക്കും' എന്ന ​ഗാനവും പശ്ചാത്തലത്തിൽ ജയറാം ഉൾപ്പെടുത്തിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Jayaram (@actorjayaram_official)

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ജയറാമിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. 'ആക്ടർ , മിമിക്രി ആര്ടിസ്റ്റ്, ആനപ്രേമി, ചെണ്ടക്കാരൻ, കർഷകൻ, ഗായകൻ.. എന്നിങ്ങനെ തുടരുന്നു ജയരാമേട്ടന്റെ ജീവിതം, പാട്ടു കേട്ടപ്പോ തന്നെ ആ പാട്ടിലെ സീനുകളോക്കെ മനസ്സിൽ തെളിഞ്ഞു.... എവർഗ്രീൻ ഐറ്റംസ് ആണ് അതൊക്കെ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..'; ബിബി 5ന് ഇനി ഒരുനാൾ കൂടി, കാത്തുവച്ച സസ്പെൻസുകൾ എന്തൊക്കെ ?

കൃഷിക്ക് പുറമെ പശു ഫാമും ജയറാമിന് ഉണ്ട്. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്‌സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. നെല്ല്, തെങ്ങ് കൃഷിയും അദ്ദേഹം നടത്തുന്നുണ്ട്. 

അതേസമയം, തെലുങ്കില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം.  മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 

click me!