വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് എന്ന് തോന്നിക്കുംവിധം കിടക്കുന്ന മിനിസ്ക്രീനിലെ പ്രിയതാരങ്ങളെ മനസ്സിലായോ.
കഥാപാത്രങ്ങളിലൂടെ മാത്രം അറിയപ്പെടുന്ന ചില കലാകാരന്മാരുണ്ട്. അവരില്‍ പ്രധാനപ്പെട്ട ഒരുതാരം ആരാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് പറയാവുന്ന പേരാണ് അര്‍ജുനന്‍ എന്നത്. തട്ടീം മുട്ടീം (Thatteem Mutteem) അര്‍ജുനന്‍ എന്ന് പറഞ്ഞാല്‍ മലയാളിക്ക് മറുത്തൊന്ന് ചോദിക്കാനും ഉണ്ടാകില്ല. പക്ഷെ അര്‍ജുനേട്ടന്റെ ശരിക്കുള്ള പേര് ചോദിച്ചാല്‍ പലരും പെടും. അര്‍ജുനന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് സ്വാഭാവികതയോടെ അവതരിപ്പിച്ച താരമാണ് ജയകുമാര്‍ പരമേശ്വര്‍ (Jayakumar Parameswaran). തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മലയാളികളെ അത്രയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അര്‍ജുനന്‍. അമൃത ടി.വിയിലെ ഉരുള്ളയ്ക്കുപ്പേരി എന്ന കുടുംബ പരമ്പരയിലാണ് ജയകുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു ഉച്ചയുറക്കത്തിന്റെ ചിത്രമാണ് ജയകുമാര്‍ കഴിഞ്ഞദിവസം പങ്കുവച്ചത്. തട്ടീം മുട്ടീം ലൊക്കേഷനിലെ ചിത്രമാണ് പങ്കുവച്ചതെന്ന് ചിത്രത്തില്‍ കിടക്കുന്ന താരങ്ങളെ കാണുമ്പോള്‍ മനസ്സിലാകുന്നുണ്ട്. 'വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് അല്ല. ഉച്ചയൂണിനായി അനുവദിക്കപ്പെട്ട ഒരു മണിക്കൂര്‍ ബ്രേക്കിനിടയില്‍ ഊണിനു ശേഷമുള്ള ഒരു കൊച്ചു പൂച്ചയുറക്കം.'' എന്ന ക്യാപ്ഷനോടെയാണ് ജയകുമാര്‍ ചിത്രം പങ്കുവച്ചത്. ജയകുമാറിനെ കൂടാതെ തട്ടീം മുട്ടീം പരമ്പരയില്‍ കമലാസനനായെത്തുന്ന നസീര്‍ സങ്ക്രാന്തി, രാജേഷ് പറവൂര്‍ എന്നിവരെയെല്ലാം കാണാം.